'മോഹന്‍ലാല്‍ 353',പുതിയ പടം,പാന്‍ ഇന്ത്യന്‍ ലെവല്‍!

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂണ്‍ 2022 (11:24 IST)
മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ പടം,'മോഹന്‍ലാല്‍ 353'എന്ന് താല്‍ക്കാലിക പേരിലറിയപ്പെടുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന മലയാള സിനിമയിലെ യുവ താരങ്ങളും ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. 
 
യുവ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള ത്രില്ലിലാണ് മോഹന്‍ലാലും. പാന്‍ ഇന്ത്യന്‍ ലെവല്‍ ചിത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
പുതിയ ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ.
 
 മൂന്നരപ്പതിറ്റാണ്ടിന്റെ സ്നേഹബന്ധമാണ് തനിക്ക് ഷിബു ബേബി ജോണുമായി. ആ ബന്ധം ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കാന്‍ പോകുകയാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ.സി. ബാബു പങ്കാളിയായ മാക്സ് ലാബും ചേര്‍ന്ന് നിര്‍മിക്കുന്ന പടത്തില്‍ നായകനായി താന്‍ എത്തുകയാണ്. യുവ സംവിധായകന്‍ വിവേക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമ ചെയ്ത് കഴിഞ്ഞാല്‍ ഇവരുടെ സിനിമയില്‍ താന്‍ പങ്കുചെയ്യുമെന്നും സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വേഗം തന്നെ നിങ്ങളുമായി ഷെയര്‍ ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
മോന്‍സ്റ്റര്‍, ബറോസ്,റാം,എമ്പുരാന്‍ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

അടുത്ത ലേഖനം
Show comments