Webdunia - Bharat's app for daily news and videos

Install App

'മമ്മൂക്കയുടെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്, കാതലില്‍ മനോഹരമായി അഭിനയിച്ചിരിക്കുന്നു'; ഇച്ചാക്കയെ കുറിച്ച് ലാലിന്റെ വാക്കുകള്‍

ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ സ്വവര്‍ഗാനുരാഗിയായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്

രേണുക വേണു
ശനി, 20 ജനുവരി 2024 (16:17 IST)
Mammootty and Mohanlal

സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയിലും തങ്ങളുടെ സൗഹൃദം പുതുക്കാനും സിനിമകളെ കുറിച്ച് സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. മോഹന്‍ലാലിന്റെ സിനിമകള്‍ താന്‍ കാണാറുണ്ടെന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചും ലാലിന് പറയാനുള്ളത് ഇത് തന്നെ. മമ്മൂട്ടി ചിത്രം കാതല്‍ താന്‍ കണ്ടെന്നും വളരെ മനോഹരമായാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നതെന്നും ലാല്‍ പറഞ്ഞു. 
 
' ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. ഈയിടെ ഇറങ്ങിയ കാതല്‍ എന്ന സിനിമ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അദ്ദേഹം ഏറ്റവും മനോഹരമായിട്ട് അഭിനയിച്ചിരിക്കുന്ന സിനിമയാണ്. അങ്ങനെയൊരു സിനിമ ഞാന്‍ ചെയ്യുമോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ അതെനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അങ്ങനെയൊരു സിനിമ ചെയ്യുക എന്നത് ഒരു നടനെ സംബന്ധിച്ചിടുത്തോളം വലിയൊരു വെല്ലുവിളിയാണ്. വീണ്ടും പറയുന്നു..! ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ കിട്ടുന്നത് വലിയൊരു വെല്ലുവിളിയാണ്, ഭാഗ്യമാണ്,' 
 
ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ സ്വവര്‍ഗാനുരാഗിയായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ബോക്‌സ്ഓഫീസിലും വിജയമായി. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂരില്‍ എടിഎം കൊള്ള നടത്തിയ പ്രതിയുടെ കാല്‍ നീക്കം ചെയ്തു

Pooja Holidays: പൂജവെപ്പ്: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 നു അവധി ലഭിക്കും

പതിവ് ചടങ്ങ് തുടരുന്നു; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, ഇടപെടാതെ കേന്ദ്രം

തൃശൂരിലെ ഈ സ്ഥലങ്ങളില്‍ സൈറണ്‍ മുഴങ്ങും; പരിഭ്രാന്തരാകേണ്ട..!

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments