Webdunia - Bharat's app for daily news and videos

Install App

ഒടിയൻ കിടിലൻ ആയിരിക്കും, എല്ലാവരുടെയും പിന്തുണ വേണം: മോഹൻലാൽ

ഒന്നര വർഷമായി ഒടിയനൊപ്പമായിരുന്നു, ഇതുവരെ പടം കണ്ടിട്ടില്ല: മോഹൻലാൽ

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (17:23 IST)
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒടിയന്‍. ഒന്നര വര്‍ഷമായി താന്‍ ഒടിയനൊപ്പമായിരുന്നുവെന്നും താനിതുവരെ സിനിമ കണ്ടിരുന്നില്ലെന്നും നല്ല സിനിമയായിരിക്കും ഇതെന്നും മോഹൻലാൽ പറയുന്നു. എല്ലാവരും പിന്തുണയ്ക്കണമെന്നും മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 
 
ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒടിയനും ഇടം പിടിക്കും എന്ന് മാത്രമല്ല ഇത്തരത്തിലുള്ള സിനിമകളൊരുക്കാന്‍ വരുംതലമുറയെ പ്രചോദിപ്പിക്കാനും ഒടിയന് കഴിയുമെന്നാണ് പ്രത്യാശയെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. 
 
ദുബായില്‍ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് മോഹൻലാൽ ഒടിയനെ കുറിച്ച് സംസാരിച്ചത്. ഒടിയനിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയത്. മോഹന്‍ലാലും മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ആസിഫ് അലിയുമൊക്കെ സംസാരിക്കുന്നതിനിടയില്‍ വന്‍കരഘോഷമായിരുന്നു സദസ്സില്‍ നിന്നും ഉയര്‍ന്നുവന്നത്. 
 
ആരാധകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് മഞ്ജു വാര്യരും പറഞ്ഞത്. ഒടിയന്‍ മാണിക്കനെ തന്മയത്തത്തോടെ അവതരിപ്പിക്കുന്നതിനായി ചില്ലറ കഷ്ടപ്പാടല്ല താന്‍ സഹിച്ചതെന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

അടുത്ത ലേഖനം
Show comments