'വാലിബന്‍' കാണാന്‍ എത്തുന്നവരോട് മോഹന്‍ലാലിനും പറയാനുണ്ട്! റിലീസിന് മണിക്കൂറുകള്‍ക്കു മുമ്പ് നടന്‍ ആരാധകരോട് പറഞ്ഞത്

കെ ആര്‍ അനൂപ്
ബുധന്‍, 24 ജനുവരി 2024 (11:11 IST)
മലയാള സിനിമ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് പ്രതീക്ഷക്കൊപ്പം ഭയവുമുണ്ട് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളില്‍. ഹൈപ്പ് സിനിമയ്ക്ക് വിനയാകുമോ എന്നതാണ് അവരുടെ പേടി.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ ആ പേടിക്കൊന്നും സ്ഥാനമില്ല. ഇപ്പോഴിതാ ഏതുതരം പ്രതീക്ഷയോടെയാണ് സിനിമ കാണുവാന്‍ തിയറ്ററുകളില്‍ എത്തേണ്ടതെന്ന് മോഹന്‍ലാല്‍ തന്നെ പറയുകയാണ്. റിലീസിന് മണിക്കൂറുകള്‍ക്ക് ഒരിക്കല്‍ കൂടി ആരാധകരെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.
 
വാലിബന്‍ ഒരു മാസ് സിനിമയായി മാത്രം കാണരുതെന്ന് എന്നാണ് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞത്. കഴിഞ്ഞദിവസം ട്വിറ്ററില്‍ നടത്തിയ ഫാന്‍ ചാറ്റിലാണ് ലാല്‍ മനസ്സ് തുറന്നത്.
'നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ',- മോഹന്‍ലാല്‍ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments