Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കേണ്ട മെഗാ ഷോ റദ്ദാക്കി, ഖത്തറിലെ പരിപാടി അവസാന നിമിഷം വേണ്ടെന്ന് വയ്ക്കാനുള്ള കാരണം ഇതാണ്

കെ ആര്‍ അനൂപ്
വെള്ളി, 8 മാര്‍ച്ച് 2024 (10:28 IST)
മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ പങ്കെടുക്കേണ്ട മോളിവുഡ് മാജിക് എന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടന്ന സ്റ്റേഡിയത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഖത്തര്‍ സമയം വൈകിട്ട് 7:00 മണിക്ക് ആയിരുന്നു ഷോ ആരംഭിക്കേണ്ടിയിരുന്നത്.
 
സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥ വെല്ലുവിളികളുമായിരുന്നു പരിപാടി കാരണങ്ങളായി സംഘാടകരായ നയണ്‍ വണ്‍ ഇവന്റ്‌സ് സോഷ്യല്‍ മീഡിയ പേജ് വഴി അറിയിച്ചത്. ടിക്കറ്റ് വാങ്ങിയ കാണികള്‍ക്ക് ആ പണം 60 ദിവസത്തിനുള്ളില്‍ തിരികെ നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. 
 
tickets.9one@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോന്‍, സ്വാസിക ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദോഹയില്‍ കഴിഞ്ഞ ദിവസങ്ങളായി എത്തിയിരുന്നു.
 
കുറച്ച് ആഴ്ചകളായി ഇതുമായി ബന്ധപ്പെട്ട് റിഹേഴ്‌സല്‍ എല്ലാം താരങ്ങള്‍ നടത്തിയിരുന്നു. നേരത്തെ നവംബറില്‍ നടക്കാനിരുന്ന പരിപാടിയായിരുന്നു മാറ്റിയത്. പരിപാടി തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് വ്യാഴാഴ്ച ഉച്ചയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കേണ്ട സമയമായപ്പോഴായിരുന്നു, ഷോ ക്യാന്‍സല്‍ ആയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രാഹുൽ, അബിൻ വർക്കിയും കെ എം അഭിജിത്തും പരിഗണനയിൽ

പെണ്ണുപിടിയനായ അധ്യക്ഷനല്ല യൂത്ത് കോൺഗ്രസിനുള്ളതെന്ന് ബോധ്യപ്പെടുത്തണം, ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ്

Rahul Mamkoottathil : രാഹുലിനെതിരെ പല പരാതികളും മുൻപും വന്നിട്ടുണ്ട്, സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ: ഹണി ഭാസ്കരൻ

അയാൾ പല പെൺകുട്ടികളെയും ഉപയോഗിച്ചിട്ടുണ്ട്, വലിയ സൈബർ ആക്രമണമാണ് നേരിടുന്നത്: നടി റിനി ആൻ ജോർജ്

അടുത്ത ലേഖനം
Show comments