Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റേയും ദിലീപിന്റേയും അപ്പനായി അഭിനയിക്കേണ്ടിയിരുന്നത് തിലകന്‍; പിന്നീട് അത് സായ്കുമാര്‍ ആയി, ആ സിനിമയില്‍ സംഭവിച്ചത് ഇങ്ങനെ

ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാവ് സുബൈര്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ച വിവരം തിലകന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്

Webdunia
വെള്ളി, 27 ജനുവരി 2023 (10:50 IST)
മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മോഹന്‍ലാലും ദിലീപും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തില്‍ ഇവരുടെ പിതാവിന്റെ വേഷം ചെയ്തത് സായ്കുമാര്‍ ആണ്. ക്യാപ്റ്റന്‍ വര്‍ഗ്ഗീസ് മാപ്പിള എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് തിലകന്‍ ആയിരുന്നു !
 
ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാവ് സുബൈര്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ച വിവരം തിലകന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സുബൈര്‍ തന്റെ വീട്ടില്‍ എത്തി അഡ്വാന്‍സ് വരെ തന്നു. തന്റെ 25 ദിവസമാണ് ഷൂട്ടിങ്ങിനായി ബുക്ക് ചെയ്തത്. പിന്നീട് സുബൈര്‍ വിളിച്ചിട്ട് പറഞ്ഞത് പടം നടക്കില്ല, ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുവദിക്കുന്നില്ല എന്നാണ്. മൂന്നരക്കോടിയില്‍ കൂടുതല്‍ ചെലവ് വരുന്ന ചിത്രങ്ങള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുവദിക്കുന്നില്ല. മോഹന്‍ലാലും ദിലീപും സുരേഷ് ഗോപിയും ഒക്കെ ഉള്ളതുകൊണ്ട് ഈ ചിത്രത്തിനു 10 കോടി ചെലവെങ്കിലും വരും. മോഹന്‍ലാലിന്റേയും ദിലീപിന്റേയും അച്ഛന്റെ വേഷത്തിലേക്കാണ് ചേട്ടനെ വിളിച്ചത്. ആ റോള്‍ ചെയ്യാന്‍ ചേട്ടനല്ലാതെ വേറെ ആരുമില്ല എന്നൊക്കെ സുബൈര്‍ അന്ന് തന്നോട് പറഞ്ഞിരുന്നെന്നും തിലകന്‍ വെളിപ്പെടുത്തി. 
 
പിന്നീട് ആ സിനിമയിലേക്ക് തന്നെ വിളിച്ചില്ല. ഇക്കാര്യം സുബൈറിനെ വിളിച്ചു ചോദിച്ചു. എന്ത് പറ്റി സുബൈറേ എന്ന് ചോദിച്ചപ്പോള്‍ 'അവര് സമ്മതിക്കുന്നില്ല' എന്നാണ് മറുപടി കിട്ടിയത്. ആരാണ് ഈ അവര്‍ എന്ന് ഞാന്‍ ചോദിച്ചു. ഫെഫ്ക എന്നാണ് സുബൈര്‍ പറഞ്ഞത്. അമ്മ ഒന്നും പറഞ്ഞിട്ടില്ല. അമ്മ മിണ്ടിയിട്ടേയില്ല എന്നും സുബൈര്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ഫെഫ്കയേക്കാള്‍ വലുതാണ് അമ്മ. അവരാണ് തന്റെ അവസരം നിഷേധിച്ചതെന്ന്. ഒരാളുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം ഇല്ലാതാക്കാന്‍ ഇവര്‍ക്കൊക്കെ എന്താണ് അവകാശമെന്നും തിലകന്‍ ഈ അഭിമുഖത്തിനിടെ ചോദിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments