Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ചെയ്യാന്‍ പോകുന്നത് സുരേഷ് ഗോപിക്കായി മാറ്റിവെച്ച കഥാപാത്രം; മമ്മൂട്ടിയുടെ വില്ലനോ?

ഇരുപത് മിനിറ്റോളം ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ ചെയ്യുക

രേണുക വേണു
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (08:31 IST)
Mammootty, Mohanlal and Suresh Gopi

മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് വേറെയും സൂപ്പര്‍താരങ്ങള്‍ അഭിനയിക്കും. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. 
 
ഇരുപത് മിനിറ്റോളം ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ ചെയ്യുക. മമ്മൂട്ടിയുമായുള്ള കോംബിനേഷന്‍ സീനുകള്‍ തന്നെയായിരിക്കും അതിലെ ശ്രദ്ധാകേന്ദ്രം. മമ്മൂട്ടിയുടെ വില്ലനായാകുമോ മോഹന്‍ലാല്‍ എത്തുകയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ സുരേഷ് ഗോപിയെയാണ് ഈ കഥാപാത്രത്തിലേക്കായി പരിഗണിച്ചത്. മമ്മൂട്ടി സിനിമയില്‍ അതിഥി വേഷം ചെയ്യാന്‍ സുരേഷ് ഗോപിയും സന്നദ്ധത അറിയിച്ചിരുന്നു. പിന്നീട് മറ്റു ചില പ്രൊജക്ടുകള്‍ കാരണം സുരേഷ് ഗോപി ഒഴിഞ്ഞതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപി ചെയ്യേണ്ടിയിരുന്ന കഥാപാത്രം മോഹന്‍ലാലിലേക്ക് എത്തുമ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്. 
 
മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുക. അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാനില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷമായിരിക്കും മമ്മൂട്ടി-മഹേഷ് നാരായണന്‍ സിനിമ ആരംഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments