ദൃശ്യം 2 വില്‍ അടക്കം താടി വേണമെന്ന് വാശിപിടിച്ചത് മോഹന്‍ലാല്‍; താടിയെടുക്കാന്‍ മോഹന്‍ലാലിന് താല്‍പര്യമില്ല ! കാരണം ഇതാണ്

Webdunia
തിങ്കള്‍, 3 ജനുവരി 2022 (09:26 IST)
ഒടിയന് ശേഷമുള്ള സിനിമകളില്‍ താടി ഉപേക്ഷിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ദൃശ്യം 2 വില്‍ അടക്കം താടി വയ്ക്കാതെ മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, തനിക്ക് താടി വേണമെന്ന് മോഹന്‍ലാല്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. 
 
വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ വമ്പന്‍ ഗെറ്റപ്പ് ചേഞ്ചാണ് വരുത്തിയിരുന്നത്. ശരീരഭാരം കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മോഹന്‍ലാല്‍ ചെയ്തിരുന്നു. ഇക്കാലയളവില്‍ മോഹന്‍ലാല്‍ വിദേശത്ത് പോയി ബോട്ടോക്സ് ഇഞ്ചക്ഷന്‍ എടുത്തതായും വാര്‍ത്തകളുണ്ട്. മുഖത്ത് നിരവധി മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയായിരുന്നു ബോട്ടോക്സ് ഇഞ്ചക്ഷന്‍ സ്വീകരിച്ചത്.
 
എന്നാല്‍, ബോട്ടോക്സ് മോഹന്‍ലാലിന് തിരിച്ചടിയായി. താരത്തിന്റെ മുഖത്തെ മാംസപേശികളെ ഈ ഇഞ്ചക്ഷന്‍ സാരമായി ബാധിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുഖം ഉപയോഗിച്ച് സൂക്ഷമമായി പോലും അഭിനയിക്കാന്‍ സാധിച്ചിരുന്ന മോഹന്‍ലാലിന് ഇപ്പോള്‍ അത് സാധിക്കാതെയായി.
 
ബോട്ടോക്സ് ഇഞ്ചക്ഷന് ശേഷമുള്ള പല സിനിമകളിലും മോഹന്‍ലാല്‍ താടി വച്ച് അഭിനയിച്ചത് ഇക്കാരണത്താലാണ്. ജീത്തു ജോസഫ് ചിത്രം ദൃശ്യം-2 വില്‍ താടി ഇല്ലാതെ മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടിയായി അഭിനയിക്കണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ പോലെയുള്ള ഗെറ്റപ്പ് തന്നെ മതിയെന്ന് സംവിധായകനും തീരുമാനിച്ചിരുന്നു. എന്നാല്‍, താടി വച്ച് അഭിനയിക്കുന്നതാണ് നല്ലതെന്ന് മോഹന്‍ലാല്‍ തന്നെ അഭിപ്രായപ്പെടുകയായിരുന്നു. ഒടിയന് ശേഷമുള്ള മിക്ക സിനിമകളിലും മോഹന്‍ലാല്‍ താടി വച്ചിരുന്നു. ഇതില്‍ പല സിനിമകളിലും താടിയില്ലാത്ത മോഹന്‍ലാലിനെയാണ് സംവിധായകന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ ആവശ്യപ്രകാരം കഥാപാത്രങ്ങള്‍ക്ക് താടി നല്‍കുകയായിരുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പിണറായി വിജയന്‍ വീണ്ടും മത്സരിക്കും, തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും: എ കെ ബാലന്‍

അടുത്ത ലേഖനം
Show comments