Webdunia - Bharat's app for daily news and videos

Install App

കബാലിയും സുല്‍ത്താനും ഇനി പഴങ്കഥ; പണംവാരിപ്പടങ്ങളുടെ ലിസ്റ്റില്‍ ചരിത്രം രചിച്ച് പുലിമുരുകന്‍ !

ചരിത്രം തിരുത്തി പുലിമൂരുകന്‍

Webdunia
ഞായര്‍, 6 നവം‌ബര്‍ 2016 (13:19 IST)
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘പുലിമുരുകന്‍’ 25 ദിവസത്തില്‍ 75 കോടിയിലധികം രൂപയാണ് നേടിയത്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങളിലും നാല് കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു. കൂടാതെ ഏറ്റവും വേഗത്തില്‍ അമ്പത്ത് കോടി കളക്ഷന്‍ നേടുന്ന മലയാളചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കിയിരുന്നു.

ഗള്‍ഫിലും യൂറോപ്പിലും ബ്രിട്ടനിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. യു എ ഇയിലും ജിസിസി രാജ്യങ്ങളിലുമായി 56 തീയറ്ററുകളിലാണ് ചിത്രം കഴിഞ്ഞ വ്യാഴാഴ്ച പ്രദര്‍ശനമാരംഭിച്ചത്. ആദ്യദിനത്തിലെ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ സല്‍മാന്‍ ഖാന്‍ നായകനായ ചിത്രം ‘സുല്‍ത്താന്‍’, രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കബാലി’ എന്നിവയെ പിന്നിലാക്കി മുന്നേറുകയാണ് ‘പുലിമുരുകന്‍’.   

സല്‍മാന്‍ ചിത്രം സുല്‍ത്താന് 425 പ്രദര്‍ശനങ്ങളും രജനി ചിത്രം കബാലിക്ക് 225 പ്രദര്‍ശനങ്ങളുമാണ് റിലീസ് ദിനത്തില്‍ ഗള്‍ഫില്‍ ഉണ്ടായതെങ്കില്‍ പുലിമുരുകന് ആദ്യദിനം 630 പ്രദര്‍ശനങ്ങളാണ് ലഭിച്ചത്. ഗള്‍ഫിലെ മിക്ക
പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നതിനാല്‍ സുല്‍ത്താന്റെയും കബാലിയുടെയും ഇനിഷ്യല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുലിമുരുകന്‍ മറികടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

അതേസമയം മികച്ച അഭിപ്രായവുമായാണ് യുഎസില്‍ ചിത്രത്തിറ്റെ രണ്ടാംവാരം പിന്നിടുന്നത്. യു എസിലെ എക്കാലത്തും ഉണ്ടായിട്ടുള്ള വലിയ പണംവാരിപ്പടങ്ങളുടെ ലിസ്റ്റില്‍ ‘പുലിമുരുകന്‍’ രണ്ടാഴ്ചകൊണ്ട് മൂന്നാം സ്ഥാനത്തെത്താന്‍ സാധിച്ചു. 1.86 ലക്ഷം ഡോളര്‍ അതായത് 1.24 കോടിയോളം ഇന്ത്യന്‍ രൂപയാണ് യുഎസില്‍ നിന്ന് ഇതുവരെ പുലിമുരുകന്‍ നേടിയത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments