Webdunia - Bharat's app for daily news and videos

Install App

ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു ! മോഹന്‍ലാല്‍ ചിത്രം വന്ദനത്തിനു തിയറ്ററില്‍ സംഭവിച്ചത്

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് വന്ദനം. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം

രേണുക വേണു
ബുധന്‍, 21 ഫെബ്രുവരി 2024 (10:57 IST)
മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്‌സ്ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍, തിയറ്ററുകളില്‍ പരാജയപ്പെട്ട സിനിമകളും ഈ കൂട്ടുകെട്ടില്‍ ഉണ്ട്. അതിലൊന്നാണ് 1989 ല്‍ റിലീസ് ചെയ്ത വന്ദനം. 
 
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് വന്ദനം. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം. വന്ദനം എങ്ങനെയാണ് തിയറ്ററുകളില്‍ പരാജയപ്പെട്ടത് ? പ്രിയദര്‍ശന്റെ 'ചിത്രം' എന്ന സിനിമയുണ്ടാക്കിയ വലിയ സ്വാധീന വലയത്തില്‍പെട്ട് 'വന്ദന'ത്തിന്റെ ക്ലൈമാക്സില്‍ നായികാനായകന്മാരെ ഒരുമിപ്പിക്കാതിരുന്നത് ഈ സിനിമയുടെ ആസ്വാദനത്തിന്റെ രസച്ചരടിനെ മുറിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുക്കാല്‍ പങ്ക് ചിരിയുണര്‍ത്തി ക്ലൈമാക്സില്‍ ചെറിയ നോവ് തരുന്ന ക്ലൈമാക്സിനെ പ്രേക്ഷകര്‍ അംഗീകരിക്കാത്തതാണ് 'വന്ദന'ത്തിന്റെ ഉയര്‍ന്ന കളക്ഷന് വിഘാതമായത്. എന്നാല്‍ ഇന്ന് മിനിസ്‌ക്രീനില്‍ വന്ദനം കണ്ടാല്‍ ടിവിക്ക് മുന്നില്‍ നിന്ന് എഴുന്നേല്‍ക്കാത്തവരാണ് ഭൂരിഭാഗം മലയാളികളും ! 
 
മോഹന്‍ലാല്‍, ഗിരിജ, നെടുമുടി വേണു, മുകേഷ്, ജഗദീഷ്, തിക്കുറിശി, സോമന്‍ എന്നിവരാണ് വന്ദനത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂരം കലക്കിയതിൽ നടപടി വേണം, അല്ലെങ്കിൽ അറിയുന്ന കാര്യങ്ങൾ ജനങ്ങളോട് പറയും: വി എസ് സുനിൽകുമാർ

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

അടുത്ത ലേഖനം
Show comments