മോഹന്‍ലാല്‍ ഗ്യാങ്സ്റ്റര്‍, മമ്മൂട്ടിയുടെ വില്ലനോ?; മഹേഷ് നാരായണന്‍ ചിത്രം 'ഹൈ വോള്‍ട്ടേജ്' തന്നെ

ശ്രീലങ്കയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണം ഉടന്‍ ആരംഭിക്കും

രേണുക വേണു
വെള്ളി, 29 നവം‌ബര്‍ 2024 (13:30 IST)
മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നെഗറ്റീവ് വേഷത്തില്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേത് ഒരു ഗ്യാങ്‌സ്റ്റര്‍ കഥാപാത്രമാണെന്നാണ് വിവരം. റിവഞ്ച് ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന സിനിമയില്‍ മമ്മൂട്ടി എത്തുന്നത് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറായാണ്. ഫഹദ് ഫാസിലിന്റേതും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെന്നാണ് വിവരം. 
 
ശ്രീലങ്കയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണം ഉടന്‍ ആരംഭിക്കും. ജനുവരിയിലാകും മോഹന്‍ലാല്‍ ഇനി ജോയിന്‍ ചെയ്യുക. വിദേശത്തും കേരളത്തിലുമായാണ് ഡിസംബറിലെ ചിത്രീകരണം നടക്കുക. 
 
നവംബര്‍ 17 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള സീനുകള്‍ ശ്രീലങ്കയില്‍ ചിത്രീകരിച്ചിരുന്നു. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. 'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം' എന്നാണ് സിനിമയുടെ ക്ലാപ്പ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന്‍ ശ്യാം ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments