വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ നായകന്‍ മോഹന്‍ലാല്‍ ?!

കെ ആര്‍ അനൂപ്
ശനി, 26 സെപ്‌റ്റംബര്‍ 2020 (18:41 IST)
സംവിധായകൻ വിനയൻറെ സ്വപ്ന സിനിമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. അടുത്തിടെ മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് സിനിമ പ്രഖ്യാപിച്ചത്. മാത്രമല്ല, ഈ സിനിമയിൽ മോഹൻലാൽ നായകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 2020ൽ മോഹൻലാലിനെ വെച്ച് ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുമെന്ന് വിനയന്‍ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനൊരു സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ.
 
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷമേ  പ്രോജക്റ്റ് ആരംഭിക്കുകയുള്ളൂവെന്ന് വിനയൻ പറഞ്ഞു. ഒഫീഷ്യൽ അനൗൺസ്മെൻറ് നവംബറിൽ ഉണ്ടാകുമെന്നും വിനയൻ അറിയിച്ചു. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാത്രമല്ല സിനിമയിൽ മലയാളത്തിനു പുറമേ ഉള്ള 25ലേറെ മുന്‍നിര താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കും. ടൈംസ് ഓഫ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയൻ ഇക്കാര്യം പറഞ്ഞത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments