Webdunia - Bharat's app for daily news and videos

Install App

ആരാധകരേ ശാന്തരാകുവിന്‍; അജയന്റെ രണ്ടാം മോഷണത്തില്‍ മോഹന്‍ലാലും !

കുഞ്ഞികേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്

രേണുക വേണു
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (19:40 IST)
ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം (എആര്‍എം) നാളെ തിയറ്ററുകളിലെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഏകദേശം 30 കോടിയോളം ചെലവിലാണ് അജയന്റെ രണ്ടാം മോഷണം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ഹൈപ്പ് വാനോളം ഉയരുന്ന പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എആര്‍എമ്മില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ സാന്നിധ്യവും ഉണ്ടത്രേ..! 
 
ശബ്ദം കൊണ്ടാണ് മോഹന്‍ലാല്‍ ഈ സിനിമയുടെ ഭാഗമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള കഥ പറച്ചില്‍ സിനിമയില്‍ വളരെ നിര്‍ണായകമാണെന്നും ഒരു കഥാപാത്രത്തോളം പ്രസക്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ദിനത്തിലെ ആദ്യ ഷോയ്ക്കു ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കും. 
 
കുഞ്ഞികേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, രോഹിണി, ഹരീഷ് ഉത്തമന്‍, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. സുജിത്ത് നമ്പ്യാരുടേതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഡോ.സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മാണം. ദിബ നൈനാന്‍ തോമസ് ആണ് സംഗീതം. ക്യാമറ ജോമോണ്‍ ടി ജോണ്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളി യുവതിയുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടാണെന്ന പരാതി; കേന്ദ്രം അന്വേഷണം തുടങ്ങി

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം

വഴിയരികില്‍ പാർക്ക് ചെയ്ത ലോറിക്കു പിന്നിൽ കാറിടിച്ച് അച്ഛനും മകളും മരിച്ചു

പുതിയ വന്ദേ ഭാരത് എട്ടു മണിക്കൂര്‍ കൊണ്ട് ഓടുന്നത് 771 കിലോമീറ്റര്‍; നിര്‍ത്തുന്നത് 2 സ്റ്റോപ്പുകളില്‍ മാത്രം

അടുത്ത ലേഖനം
Show comments