Webdunia - Bharat's app for daily news and videos

Install App

മഹേഷ് നാരായണന്‍ ചിത്രം: മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ഡല്‍ഹിയില്‍, ചിത്രീകരിക്കുന്നത് ഇരുവരുടെയും പ്രായമായ സീനുകള്‍

ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ നേരത്തെ അഭിനയിച്ചത്

രേണുക വേണു
ശനി, 22 ഫെബ്രുവരി 2025 (19:37 IST)
Mohanlal, Mammootty - Mahesh Narayanan Movie

മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും ഡല്‍ഹിയിലെത്തി. മമ്മൂട്ടിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ആറാമത്തെ ഷെഡ്യൂളാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി നേരത്തെ ഡല്‍ഹിയിലെത്തിയിരുന്നു. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. 
 
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നിലേറെ ലുക്കുകള്‍ ഉണ്ട്. അതില്‍ ഇരുവരുടെയും കഥാപാത്രങ്ങളുടെ അല്‍പ്പം പ്രായമായ സീനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ ഇരുവരുടെയും മുടിയും താടിയും അല്‍പ്പം നരച്ച നിലയിലാണ്. 
 
മമ്മൂട്ടിക്ക് ഒന്നിലേറെ ലുക്കുകള്‍ ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്റെ മൂന്ന് ലുക്കുകളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. അതേസമയം മോഹന്‍ലാലോ ഫഹദ് ഫാസിലോ ആയിരിക്കും ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുക. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആയിരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. 
 
ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ നേരത്തെ അഭിനയിച്ചത്. ഏകദേശം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീന്‍ മാത്രമായിരുന്നു അത്. ഇതിനോടകം സിനിമയുടെ അഞ്ച് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. രണ്ട് ഷെഡ്യൂളുകള്‍ ശ്രീലങ്കയിലും യുഎഇ, അസര്‍ബൈജാന്‍, കൊച്ചി എന്നിവിടങ്ങളില്‍ ഓരോ ഷെഡ്യൂളും. ഇതില്‍ ശ്രീലങ്കയിലെ ആദ്യ ഷെഡ്യൂളില്‍ ഒഴികെ വേറെ ഒന്നിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. നയന്‍താര-മമ്മൂട്ടി കോംബിനേഷന്‍ സീനുകളാണ് കൊച്ചിയിലെ അഞ്ചാം ഷെഡ്യൂളില്‍ ചിത്രീകരിച്ചത്. ഇതിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments