ഒരേ ഒരു രാജാവ്.. മോഹന്‍ലാലിന്റെ ചിരിയില്‍ വീണ് ആരാധകര്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ഓഗസ്റ്റ് 2023 (10:57 IST)
മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. നടന്റെ പുതിയ ചിത്രങ്ങളും അവര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലൊരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.വെള്ള ഷര്‍ട്ടും ബ്ലാക് പാന്റും തൊപ്പിയും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് നടനെ കാണാനായത്.
 
സംവിധായകന്‍ അനീഷ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
'നീ ''ചെകുത്താന്‍'' വേദമോതുന്നത് കേട്ടിട്ടുണ്ടോ..? ഇസീക്കയില്‍ 25:17 പഴയ നിയമം -കൊള്ളരുതാത്തവര്‍ തങ്ങളുടെ സ്വാര്‍ത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്വരയില്‍ നിന്നും നീതിമാനെ കരകയറ്റുന്നവന്‍ അനുഗ്രഹീതനാകുന്നു. കാരണം അവന്‍ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാല്‍ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാന്‍ തുനിയുന്നവര്‍ ആരായാലും അവരുടെ മേല്‍ അശനിപാതം പോലെ ഞാന്‍ പ്രഹരമേല്‍പ്പിക്കും എന്റെ പകയില്‍ നീറിയോടുങ്ങുമ്പോള്‍ അവരറിയും ഞാന്‍ അവരുടെ ഒരേ ഒരു രാജാവാണെന്ന്.. ഒരേ ഒരു രാജാവ്..', എന്നാണ് അനീഷ് ഉപാസന കുറിച്ചത്
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments