Webdunia - Bharat's app for daily news and videos

Install App

മരക്കാര്‍ പരാജയപ്പെട്ടതില്‍ മോഹന്‍ലാലിന് നിരാശ; പ്രിയദര്‍ശനോട് 'ബ്രേക്ക്' എടുക്കാന്‍ പറഞ്ഞു, ബോക്‌സിങ് സിനിമ ഉപേക്ഷിച്ചു, ഉടന്‍ മറ്റൊരു സിനിമയില്ല

Webdunia
വെള്ളി, 25 ഫെബ്രുവരി 2022 (10:11 IST)
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ബോക്സിങ് സിനിമ ഉപേക്ഷിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. പ്രിയദര്‍ശനൊപ്പം ഉടന്‍ ഒരു സിനിമ വേണ്ട എന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
മരക്കാര്‍ ബോക്സ്ഓഫീസില്‍ വേണ്ടത്ര വിജയം കൈവരിച്ചില്ല. വലിയ രീതിയില്‍ പണം വാരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം സിനിമയുടെ കളക്ഷന്‍ വലിയ രീതിയില്‍ ഇടിഞ്ഞു. മാത്രമല്ല ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ വന്ന ശേഷം സിനിമ ഭീകരമായ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടു. ഇതിലെല്ലാം മോഹന്‍ലാലിന് കടുത്ത അതൃപ്തിയുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രത്തിന് മലയാളികള്‍ക്കിടയില്‍ വലിയൊരു ഹൈപ്പ് കിട്ടുന്നുണ്ടെന്നും അതാണ് സിനിമയെ കൂടുതല്‍ പ്രതികൂലമായി ബാധിച്ചതെന്നുമാണ് മോഹന്‍ലാലിന്റെ വിലയിരുത്തല്‍.
 
ഇക്കാര്യങ്ങള്‍ മോഹന്‍ലാല്‍ പ്രിയദര്‍ശനോട് വ്യക്തിപരമായി സംസാരിച്ചിരുന്നു. തല്‍ക്കാലത്തേക്ക് ബോക്സിങ് സിനിമ ഉപേക്ഷിക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ പിന്നീട് മറ്റൊരു സിനിമയെ കുറിച്ച് ആലോചിക്കാമെന്നും മോഹന്‍ലാല്‍ പ്രിയന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രിയദര്‍ശന്‍ ഇതിന് സമ്മതം മൂളി.
 
നേരത്തെയും മോഹന്‍ലാലിനും പ്രിയദര്‍ശനും ഇടയില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. 1988 ല്‍ ചിത്രം വന്‍ ഹിറ്റായതിനു ശേഷമായിരുന്നു സംഭവം. ചിത്രം ഹിറ്റായതിനു പിന്നാലെ മോഹന്‍ലാലിനെ വച്ച് പ്രിയന്‍ തുടര്‍ച്ചയായി നാല് സിനിമകള്‍ ചെയ്തു. വന്ദനം, അക്കരെ അക്കരെ അക്കരെ തുടങ്ങിയ സിനിമകളും അക്കൂട്ടത്തിലുണ്ട്. അതെല്ലാം ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് മറ്റൊരു സിനിമയുടെ കഥയുമായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ പ്രിയനോട് നോ പറഞ്ഞു. മലയാളത്തില്‍ നിന്ന് പ്രിയന്‍ തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കണമെന്നാണ് അന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പറഞ്ഞത്. മോഹന്‍ലാലിന്റെ വാക്ക് കേട്ട പ്രിയന്‍ ആ സമയത്ത് മലയാളത്തിനു പുറമേയുള്ള ഭാഷകളില്‍ മാത്രം സിനിമ ചെയ്തു. പിന്നീട് മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത് കിലുക്കം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ്. അതിലും നായകനായത് മോഹന്‍ലാല്‍ തന്നെ. അങ്ങനെയൊരു കിലുക്കം മോഡല്‍ ചിത്രത്തിന്റെ കഥ കിട്ടുകയാണെങ്കില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം ഒന്നിക്കുമെന്നാണ് മലയാള സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

അടുത്ത ലേഖനം
Show comments