Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും; 'ചന്ദ്രലേഖ' പോലെ മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു

മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും

Webdunia
വെള്ളി, 1 ജൂണ്‍ 2018 (14:06 IST)
മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും. മലയാളത്തിന് നിരവധി മികച്ച ആക്ഷൻ സിനിമകൾ സമ്മാനിച്ച ഈ കൂട്ടുകെട്ട് ഇത്തവണ കോമഡി എന്റർടെയ്‌നറാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബിലാത്തിക്കഥ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നുക്കുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ആ ചിത്രമല്ല അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.
 
മെയ് 10 മുതൽ ജൂൺ 25 വരെ നീളുന്ന 45 ദിവസങ്ങളാണ് മോഹൻലാൽ ഈ ചിത്രത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ലണ്ടനിൽ ഷൂട്ടിംഗ് പുരോഗമിച്ചിരിക്കുന്ന ചിത്രത്തിന്റെ പേര് റെസ്‌റ്റ് ഇൻ പീസ് എന്നാണെന്നും സൂചനയുണ്ട്. ലണ്ടനിലെ ബന്ധുക്കളെ കാണാനെത്തുന്ന ഒരു വൃദ്ധ അവിടെ നിന്ന് മരിക്കുന്നതും അതേത്തുടർന്ന് പിന്നീടുണ്ടാകുന്ന സംഭവങ്ങൾ രസകരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയുമാണ് ഈ ചിത്രം എന്നും റിപ്പോർട്ടുകളുണ്ട്.
 
മലയാളത്തില്‍ ആദ്യമായി പത്തുകോടി രൂപ കളക്ഷന്‍ നേടി ഹിറ്റായി മാറിയ മോഹന്‍ലാൽ‍- പ്രിയദര്‍ശന്‍ ചിത്രം ചന്ദ്രലേഖ ഇത്തരത്തിലുള്ളൊരു ചിത്രമായിരുന്നു. സേതുവാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സിന്റെയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എൻ‍. പി, എൻ‍. കെ. നാസര്‍ എന്നിവരാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments