Webdunia - Bharat's app for daily news and videos

Install App

ക്യാപ്റ്റന്‍ മാര്‍വെലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ‘ലൂസിഫർ’ !

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (12:18 IST)
ബോക്സോഫീസിൽ കോടികൾ സ്വന്തമാക്കുകയാണ് പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭം. മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രം ആരാധകർക്കിടയിൽ ആവേശം തീർക്കുകയാണ്. പ്രതീക്ഷകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ലൂസിഫറിന്റെ കുതിപ്പ്. കേരളത്തിന് അകത്തു പുറത്തും വിദേശത്തുമെല്ലാം ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 
 
മലയാളം ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ റിലീസും വമ്പൻ കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്.  യുഎഇയില്‍ ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍ മാര്‍വെല്‍ ആദ്യ വീക്കെന്‍ഡ് കൊണ്ട് നേടിയ 160K അഡ്മിറ്റ്‌സ് എന്ന റെക്കോര്‍ഡ് ലൂസിഫര്‍ തകര്‍ത്തത് വെറും രണ്ടു ദിവസം കൊണ്ടാണ്. 2019 ല്‍ റിലീസായ ഇന്ത്യന്‍ സിനിമകളില്‍ ആദ്യ വീക്കന്‍ഡിലെ കളക്ഷനില്‍ ഒന്നാം സ്ഥാനവും ലൂസിഫറിനാണ്.
 
കേരളത്തിലെ ഒട്ടുമിക്ക സെന്ററുകളിലും ലൂസിഫര്‍ ഹൗസ് ഫുള്‍ പ്രദര്‍ശനമാണ് നടത്തുന്നത്. ചിത്രം ഇതിനോടകം ആഗോള ബോക്‌സ് ഓഫീസില്‍ അമ്പത് കോടിയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ബാംഗ്ലൂരില്‍ ഏറ്റവും വേഗത്തില്‍ ഒരു കോടി രൂപ കളക്ഷന്‍ നേടുന്ന ചിത്രം എന്ന ബഹുമതിയും ലൂസിഫര്‍ സ്വന്തമാക്കി. മൂന്നു ദിവസം കൊണ്ട് ഒരു കോടിയില്‍ തൊട്ട ഒടിയനെ പിന്നിലാക്കി രണ്ടു ദിവസം കൊണ്ടാണ് ലൂസിഫര്‍ ഈ നേട്ടം കൈവരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments