മമ്മൂട്ടി ക്യാംപിൽ നിന്നകന്ന് സന്തോഷ് ശിവൻ, മോഹൻലാലുമൊത്ത് കലിയുഗം!

സന്തോഷ് ശിവന്റെ നായകൻ മോഹൻലാൽ, അപ്പോൾ മമ്മൂട്ടി?!

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (10:50 IST)
സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്റെ സിനിമകളുടെ വലിയ ഫാൻ തന്നെ മലയാളത്തിലുണ്ട്. സംവിധായകരുടെ പേരു കണ്ടുകൊണ്ട് മാത്രം സിനിമയ്ക്ക് കയറുന്നവരുടെ ലിസ്റ്റിൽ സന്തോഷ് ശിവനും ഉണ്ടാകും.കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് സംവിധായകനിപ്പോള്‍.
 
മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ റിപ്പോർട്ടുകൾ ഒന്നുമുണ്ടായില്ല. പ്രഖ്യാപനത്തിന് ശേഷം സന്തോഷ് ശിവൻ നിശബ്ദനായിരുന്നു. എന്നാൽ, അതിനുശേഷമാണ് സന്തോഷ് ശിവൻ ജാക്ക് ആൻഡ് ജിൽ എന്ന ത്രില്ലർ ചിത്രത്തിലേക്ക് കടന്നത്.  മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പടമാണ് കുഞ്ഞാലി മരയ്ക്കാർ. മമ്മൂട്ടി ക്യാമ്പിൽ നിന്നും സന്തോഷ് ശിവൻ ഏറെ അകന്നതായിട്ടാണ് സൂചന.
 
അതിനിടെ ഫേസ്ബുക്കിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന് പിന്നില്‍ മറ്റൊരു സര്‍പ്രൈസ് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. കലിയുഗമെന്ന സിനിമ മോഹൻലാലിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് ഏറെ നാളായി റിപ്പോർട്ടുകളുണ്ട്. കലിയുഗത്തിനായി ഇരുവരും ഒന്നിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
 
മോഹന്‍ലാലിന്റെ ഒരുപാട് സിനിമകളില്‍ ഛായാഗ്രഹകനായിരുന്നെങ്കില്‍ കലിയുഗത്തില്‍ സംവിധായകന്റെ വേഷത്തിലായിരിക്കുമെന്നാണ് സൂചന. മമ്മൂട്ടിച്ചിത്രം വരുന്നതിന് മുന്‍പ് മോഹന്‍ലാലിനൊപ്പം മറ്റൊരു സിനിമ ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഉറപ്പിച്ച് എല്‍ഡിഎഫ്; മേയര്‍ സ്ഥാനാര്‍ഥിയായി മുസാഫര്‍ അഹമ്മദ് പരിഗണനയില്‍

സ്ത്രീ സുരക്ഷയ്ക്കായി സായുധ പോലീസുകാര്‍: രാത്രി ട്രെയിനുകളില്‍ റെയില്‍വേ പോലീസിന് തോക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്ന് കേരളം

Pinarayi Vijayan: പിണറായി വിജയന്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ നയിക്കും; 'തലമുറ മാറ്റം' പ്ലാന്‍ എ, വനിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പരിഗണനയില്‍

ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments