Webdunia - Bharat's app for daily news and videos

Install App

നായകന്‍ മോഹന്‍ലാല്‍, നായിക വിദ്യ ബാലന്‍, പ്രധാന വേഷത്തില്‍ ദിലീപും; ഒടുവില്‍ ആ സിനിമ ഉപേക്ഷിക്കേണ്ടിവന്നു, പകരം പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് ആ സിനിമ ചെയ്തു !

മോഹന്‍ലാലിനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമ കമല്‍ ഉപേക്ഷിക്കാന്‍ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല

Webdunia
ഞായര്‍, 1 ജനുവരി 2023 (12:03 IST)
മോഹന്‍ലാലും ദിലീപും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ പലതും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വലിയ രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. എന്നാല്‍, മോഹന്‍ലാലിനെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ ഷൂട്ടിങ് തുടങ്ങിയ ശേഷം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വിദ്യ ബാലന്‍ ആയിരുന്നു സിനിമയില്‍ നായിക. വിദ്യ ബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. എന്നാല്‍, സിനിമ ഉപേക്ഷിച്ചതോടെ രാശിയില്ലാത്ത നായികയെന്ന വിശേഷണം വിദ്യ ബാലന് കിട്ടി. 
 
'ചക്രം' എന്ന പേരിലാണ് മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ സംവിധായകന്‍ കമല്‍ ഉദ്ദേശിച്ചിരുന്നത്. ഏതാനും ദിവസത്തെ ഷൂട്ടിങ്ങും നടന്നു. എന്നാല്‍, പാതിവഴിയില്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ലോഹിതദാസ് ആയിരുന്നു സിനിമയുടെ തിരക്കഥ. ഈ സിനിമ ഉപേക്ഷിച്ചതോടെ ചക്രം എന്ന പേരില്‍ തന്നെ ലോഹിതദാസ് മറ്റൊരു സിനിമ സംവിധാനം ചെയ്തു. പൃഥ്വിരാജിനെ നായകനാക്കിയ ചക്രത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക. നേരത്തെ മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും ഉദ്ദേശിച്ചെഴുതിയ കഥയില്‍ ലോഹിതദാസ് ചെറിയ മാറ്റങ്ങള്‍ വരുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. 
 
മോഹന്‍ലാലിനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമ കമല്‍ ഉപേക്ഷിക്കാന്‍ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിയത് കൊണ്ട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും അത് തൃപ്തികരമാവാത്തതിനാലാണ് ചിത്രം ഉപേക്ഷിച്ചതെന്നുമാണ് അന്ന് പുറത്തുവന്ന ഗോസിപ്പ്. എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണമായി പറയുന്ന മറ്റൊരു കാര്യമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ആദ്യം പൂര്‍ത്തിയാക്കിയിരുന്നില്ല. കൂടാതെ പതിനാറു ദിവസം നീണ്ടു നിന്ന ഷൂട്ടിംഗിനിടയില്‍ നടന്ന അപകടത്തില്‍ നടന്‍ ദിലീപിന് പരുക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചിത്രം വീണ്ടും തുടരാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഒടുവില്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു. 
 
അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം തിയറ്ററുകളില്‍ പരാജയമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments