Webdunia - Bharat's app for daily news and videos

Install App

ഇപ്പോഴും ഞാൻ അവൾക്കായി കാത്തിരിക്കുകയാണ്; മനസ്സ് തുറന്ന് മോഹൻലാൽ

ഇപ്പോഴും ഞാൻ അവൾക്കായി കാത്തിരിക്കുകയാണ്; മനസ്സ് തുറന്ന് മോഹൻലാൽ

Webdunia
വെള്ളി, 13 ജൂലൈ 2018 (11:05 IST)
കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം 'നീരാളി' ജൂലായ് 13ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ബോളിവുഡിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നദിയാ മൊയ്തു മോഹന്‍ലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് നദിയ എത്തുന്നത്.
 
ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. കിടിലൻ സസ്‌പെൻസുകളാണ് ചിത്രത്തിൽ ഉടനീളമെന്നും സൂചനകൾ ഉണ്ട്. ട്രെയിലർ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. മോഹന്‍ലാലിന്റെതായി ഈ വര്‍ഷമിറങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും നീരാളിക്കുണ്ട്. ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ വിശേഷങ്ങളുമായി ലാലേട്ടനും നായിക പാർവതി നായരും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
 
ലാലേട്ടന്റെ എറ്റവും പ്രിയപ്പെട്ട നായിക ആരാണെന്ന് ലൈവിനിടെ പാര്‍വതി മോഹൻലാലിനോട് ചോദിച്ചിരുന്നു. എന്റെ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടതാണെന്നായിരുന്നു ലാലേട്ടന്‍ നല്‍കിയ മറുപടി. "ഞാന്‍ നൂറിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശോഭനയ്‌ക്കൊപ്പം 54 സിനിമകള്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇനി എറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാൽ‍, ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണെന്നും ലാലേട്ടന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments