വിശാലിന്‍റെ നായികയായതിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് മുക്‍ത

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ജൂലൈ 2020 (15:40 IST)
മലയാളികളുടെ പ്രിയതാരം ആണ് മുക്ത. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇപ്പോളിതാ താരം ആദ്യമായി  അഭിനയിച്ച  തമിഴ് സിനിമയായ താമിരഭരണിയിലെ ഓർമച്ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. ഭാനുമതി ശരവണപെരുമാള്‍ എന്ന  കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അവതരിപ്പിച്ചത്.
 
2007ൽ പുറത്തിറങ്ങിയ വിശാൽ ചിത്രത്തിൽ കോളേജ് വിദ്യാർഥിനിയായ ഭാനുമതിയെ ഇന്നുമോർക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം ഷെയർ ചെയ്തത്.
 
ഇന്നും തനിക്ക് ആ ഫോട്ടോ ഷൂട്ട് ഓർമ്മയുണ്ടെന്നും മുക്‍ത പറയുന്നു. സാധാരണ കോളജ് വിദ്യാർഥിനിയുടെ ലുക്ക് എന്നാണ് മുക്ത പഴയ ചിത്രത്തെ വിശേഷിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ  മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

പാചകവാതകത്തിന് തീ വില, ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 195.50 രൂപ

അടുത്ത ലേഖനം
Show comments