Webdunia - Bharat's app for daily news and videos

Install App

എൻ്റെ ആദ്യഭാര്യയും രാധികയും നല്ല സുഹൃത്തുക്കൾ, രാധികയെ വിവാഹം ചെയ്യാൻ പറഞ്ഞത് പോലും ആദ്യ ഭാര്യ: ശരത് കുമാർ

Webdunia
വെള്ളി, 20 ജനുവരി 2023 (20:06 IST)
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരദമ്പതികളാണ് ശരത്കുമാറും രാധികയും. തമിഴ്, മലയാളം സിനിമകളിലൂടെ ഇരുവരും മലയാളികൾക്ക് സുപരിചിതരാണ്. ഇരുവരും ആദ്യ വിവാഹത്തിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ജീവിതത്തിൽ ഒന്നിക്കുന്നത്. എങ്കിലും ആദ്യഭാര്യയും കുടുംബവുമായും ഇപ്പോഴും നല്ല ബന്ധമാണ് രാധികയും താനും പുലർത്തുന്നതെന്ന് ശരത് കുമാർ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ തുറന്ന് പറച്ചിൽ.
 
നല്ല സുഹൃത്തുക്കൾക്ക് നല്ല ഇണകളാകാനും കഴിയുമെന്ന തോന്നലിലാണ് രാധികയുമായി വിവാഹം ചെയ്യുന്നത്. വിവാഹശേഷം ആദ്യഭാര്യയും രാധികയും നല്ല സുഹൃത്തുക്കളാണ്. എൻ്റെ കുട്ടികളെ രാധിക ചേർത്തുനിർത്താറുണ്ട്. വരലക്ഷ്മിയുടെ അമ്മ എന്ന നിലയിൽ ആദ്യ ഭാര്യയായ ഛായ ദേവിയെ മാറ്റി നിർത്താറില്ല. വരലക്ഷ്മി സിനിമയിൽ അഭിനയിക്കണമെന്ന് തീരുമാനിച്ചപ്പോഴും ആദ്യം എൻ്റെ അനുവാദം ചോദിക്കണമെന്നാണ് പറഞ്ഞത്.
 
വരലക്ഷ്മിയോട് അതൊന്നും നടക്കില്ലെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ അന്ന് രാധികയും വരലക്ഷ്മിയുടെ അമ്മയും ഒന്നിച്ച് വന്ന് അവൾ അഭിനയിച്ചാലെന്താൺ കുഴപ്പമെന്ന് ചോദിച്ചു. അത്രത്തോളം കുടുംബത്തെ രാധിക ചേർത്തുനിർത്തൂന്നുണ്ട്. 2001ലാണ് രാധികയും ശരത് കുമാറും വിവാഹിതരായത്. രാധികയുടെ മൂന്നാമത്തെയും ശരത് കുമാറിൻ്റെ രണ്ടാമത്തെയും വിവാഹമായിരുന്നു ഇത്.
 
ഛായ ദേവിയാണ് ശരത്കുമാറിൻ്റെ ആദ്യഭാര്യ. മലയാള സിനിമാതാരവും സംവിധായകനും ആയിരുന്ന പ്രതാപ് പോത്തനായിരുന്നു രാധികയുടെ ആദ്യ ഭർത്താവ്. പിന്നീട് 1990ൽ ബ്രിട്ടീഷുകാരനായ റിസ്ഷാർഡ് ഹാർഡ്ലിയെയും രാധിക വിവാഹം കഴിച്ചു. ഈ അന്ധത്തിൽ ഒരു മകളുണ്ട്. നിലവിൽ രാധികയ്ക്കും ശരത് കുമാറിനും രാഹുൽ എന്നൊരു മകനുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments