Webdunia - Bharat's app for daily news and videos

Install App

ട്രോളിയെന്ന് വെച്ച് പൊട്ടുമെന്ന് കരുതിയോ? തെലുങ്ക് പ്രേമം ബോക്സ് ഓഫീസ് കീഴടക്കുന്നു!

പ്രേമം വാഴുന്ന ബോക്സ് ഓഫീസ്; അഞ്ച് ദിവസം കൊണ്ട് 20 കോടി!

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (14:10 IST)
നിവിൻ പോളി - അൽഫോൺസ് പുത്രൻ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന പ്രേമം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ചിത്രം തെലുങ്കിലേക്ക് നിർമിക്കാൻ പോകുകയാണെന്ന് കേട്ടപ്പോൾ മുതൽ അവരേക്കാൾ ആകാംഷയായിരുന്നു മലയാളികൾക്ക്. എന്നാൽ, ചിത്രത്തിലെ ട്രെയിലറും ആദ്യ ഗാനവും ഇറങ്ങിയതോടെ തെലുങ്ക് പ്രേമത്തെ മലയാളികൾ വരവേറ്റത് ട്രോൾ മഴ കൊണ്ടായിരുന്നു. ഒറിജിനലിനോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന് വരെ ട്രോൾ ഉണ്ടായി.
 
എന്നാൽ, ട്രോളർമാരെ കടത്തിവെട്ടി തെലുങ്ക് പ്രേമം തകർപ്പനായി ബോക്സ് ഓഫീസ് കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. റിലീസ് ചെയ്തതിന്റെ ആഞ്ചാം ദിവസം ആന്ധ്രയിൽ നിന്നുമാത്രമായി ചിത്രം നേടി‌യത് 20 കോടിയാണ്. കേരളത്തിലടക്കം റിലീസ് ചെയത് ചിത്രത്തിന്റെ മുഴുവൻ കളക്ഷൻ എടുത്താൽ ഇതിനും മുകളിൽ പോകുമെന്ന കാ‌ര്യത്തിൽ സംശയമില്ല. 
 
സായ് പല്ലവി ഗംഭീരമായി അഭിനയിച്ച മലര്‍ മിസിനെ തെലുങ്കില്‍ അവതരിപ്പിച്ചത് ശ്രുതി ഹാസനായിരുന്നു. എന്നാല്‍ ശ്രുതിയെ കണക്കിന് ട്രോളിയ മലയാളികള്‍ക്ക് കൂട്ടായി തമിഴ് പ്രേക്ഷകര്‍ കൂടി എത്തിയതോടെ തെലുങ്ക് പ്രേമത്തെ ട്രോളുന്ന പരുപാടി കൊഴുത്തു. അടുത്തത് നാഗചൈതന്യയുടെ ഊഴമായിരുന്നു. ജോര്‍ജ്ജിനും കിട്ടി കണക്കിന് ട്രോളാക്രണം. ഏതായാലും ഇതിനൊയൊക്കെ അതിജീവിച്ച് ചിത്രം ഗംഭീര വിജയം കൈവരിച്ചതിന്റെ ആഘോഷത്തിലാണിപ്പോള്‍ പ്രേമം ടീം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments