Webdunia - Bharat's app for daily news and videos

Install App

വയസ് 40, ഇനിയെങ്കിലും വിവാഹം വേണം: വൈകിക്കില്ലെന്ന് നന്ദിനി

Webdunia
ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (13:43 IST)
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നന്ദിനി. മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം തന്നെ നായികയായി തിളങ്ങാൻ അവസരം ലഭിച്ച താരം. 
 
ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടി പക്ഷേ ഇതുവരെ ആയിട്ടും വിവാഹം കഴിച്ചിട്ടില്ല. 40 വയസാവുകയാണ് നന്ദിനിക്ക്. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടി എങ്കില്‍ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു നന്ദിനി പറയുന്നു. 
 
‘വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല‘ എന്നാണ് നന്ദിനി ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
 
സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രം ആയ ലേലത്തിലും നായിക നന്ദിനി തന്നെ ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാന്‍ കരുമാടി കുട്ടന്‍ സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തില്‍ എത്തി. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി തിരിച്ചെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments