Webdunia - Bharat's app for daily news and videos

Install App

‘അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്, പ്ലീസ്’

ഫഹദ് ഫാസിൽ നായകനാകുന്ന വരത്തൻ എന്ന ചിത്രത്തിൽ നസ്രിയ...

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (14:50 IST)
ഫഹദ് ഫാസിൽ നായകനാകുന്ന 'വരത്തൻ' എന്ന ചിത്രത്തിലെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് നസ്രിയ നസിം ആണ്. നസ്രിയ ഇതിനു മുൻപും പാടിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ സലാല മൊബൈത്സ്, ബാംഗ്ലൂർ ഡെയ്സ് എന്നീ ചിത്രങ്ങളിൽ നസ്രിയ പാടിയിട്ടുണ്ട്. ആ രണ്ട് പാട്ടും ഹിറ്റായിരുന്നു.
 
ഇപ്പോൾ, വരത്തനിലെ നസ്രിയ ആലപിച്ച 'പുതിയൊരു പാതയിൽ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പാട്ട് ഗംഭീരമാക്കിയെന്ന് ഒരു കൂട്ടം പറയുമ്പോഴും നസ്രിയയുടെ പാട്ടിനെ വിമർശിക്കുന്നവർ സജീവമാണ്. 
 
നസ്രിയ പാടുന്നത് മൂക്കു കൊണ്ടാണ് പാടുന്നതെന്നും കേൾക്കാൻ സുഖമില്ലെന്നും ചിലർ പറഞ്ഞു തുടങ്ങി.  അതിനിടയിലാണ് നസ്രിയയ്ക്ക് കട്ട സപ്പോർട്ടുമായി ഒരു ആരാധിക രംഗത്തെത്തിയത്. യുട്യൂബ് കമന്റ് ബോക്സിൽ സ്മിത സുനീതിന്റെ മറുപടി വൈറലാവുകയാണ്. ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം എന്ന ഹാഷ്ടാഗിലാണ് സ്മിതയുടെ കമൻറ്. 
 
സ്മിത സുനീതിന്റെ കുറിപ്പിന്റെ പൂർണരൂപം: 
 
അതെ നസ്രിയ ചേച്ചീടെ പാട്ടിനെ കുറ്റം പറയുന്നവർക്ക് ... ചേച്ചി വല്യ ഗായിക ഒന്നും അല്ല ... എന്നാലും പാടും ... ഈ പാട്ട് ന്റെ ഈണം അത്ര കാതിനു ഇമ്പം ഉള്ളതല്ല. അതുകൊണ്ടാണ് ബോറ് ആയി തോന്നണേ.. പിന്നെ മൂക്കു ക്കൊണ്ടാ  പാടുന്നതെന്ന് പറഞ്ഞവർക്ക് .. ഏതൊരാളും ഹൈ പിച്ച് പാടുന്നത് അങ്ങനെയാണ് .. ശബ്ദം അടക്കി പാടുമ്പോൾ തോന്നുന്നതാ ... നെഗറ്റീവ് കമന്റ് ഇട്ട എല്ലാ ചേട്ടന്മാരും പണ്ടത്തെ അഭിമുഖങ്ങൾ ഉണ്ട് നസ്രിയ ചേച്ചീടെ .. അതിൽ ചേച്ചി കുറച്ച് പാട്ട് പാടണുണ്ട് ഒന്ന് കേട്ട് നോക്ക് ട്ടാ.... പിന്നെ ലാലാ ലസ പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് .. അഭിനന്ദിച്ചില്ലേലും .. നിന്ദിക്കരുത് പ്ലീസ്.... പിന്നെ നസ്രിയ ചേച്ചി, ചിത്ര ചേച്ചിയോ അല്ലെങ്കിൽ ജാനകി അമ്മയൊന്നുമല്ലല്ലോ... ഹല്ല പിന്നെ ..# ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണം വരവായി, ഇന്ന് ചിങ്ങം ഒന്ന്; മലയാളത്തിന് ഇന്ന് പുതുനൂറ്റാണ്ടും

'പുരുഷന്മാര്‍ ഭരിക്കണം, സ്ത്രീകള്‍ അവര്‍ക്ക് താഴെയായിരിക്കണം'; സോഷ്യല്‍ മീഡിയയില്‍ കൊല്ലം തുളസിക്കെതിരെ രൂക്ഷ വിമര്‍ശനം

മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ: 35 പേര്‍ ആശുപത്രിയില്‍

നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments