Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ കാണാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പയ്യന്‍ ഇന്ന് മമ്മൂട്ടി ചിത്രത്തോട് മത്സരിക്കുന്നു; ഇത് 'നസ്ലന്‍ യുഗം'

മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തോടാണ് നസ്ലിന്‍ ചിത്രം 'പ്രേമലു' ബോക്‌സ്ഓഫീസില്‍ മത്സരിക്കുന്നത്

രേണുക വേണു
ഞായര്‍, 18 ഫെബ്രുവരി 2024 (19:31 IST)
Naslen and Mammootty

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച യുവതാരമാണ് നസ്ലന്‍. 2019 ല്‍ മമ്മൂട്ടി ചിത്രം മധുരരാജയിലൂടെയാണ് നസ്ലന്‍ അഭിനയരംഗത്തേക്ക് എത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് നസ്ലന്‍ മധുരരാജയില്‍ അഭിനയിച്ചത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തിലൂടെ നസ്ലന്‍ മലയാളികളുടെ ഇഷ്ടം കവര്‍ന്നു. നസ്ലനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പ്രേമലു' ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം തന്നെ ചിത്രം 25 കോടിയില്‍ അധികം കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. 
 
മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തോടാണ് നസ്ലിന്‍ ചിത്രം 'പ്രേമലു' ബോക്‌സ്ഓഫീസില്‍ മത്സരിക്കുന്നത്. മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച നസ്ലിന്‍ ഇപ്പോള്‍ അതേ സൂപ്പര്‍സ്റ്റാറിനോട് ബോക്‌സ്ഓഫീസില്‍ മത്സരിക്കുന്നു. 'പ്രേമലു'വിന്റെ പ്രൊമോഷനോടു അനുബന്ധിച്ചു നല്‍കിയ അഭിമുഖത്തില്‍ തന്റെ ഉള്ളിലെ മമ്മൂട്ടി ആരാധനയെ കുറിച്ച് നസ്ലന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ' ഞാന്‍ ഇപ്പോഴും മമ്മൂക്കയുടെ ആരാധകനാണ്. മധുരരാജയില്‍ ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിട്ടുണ്ട്,' നസ്ലന്‍ പറഞ്ഞു. 
 
ബോക്‌സ്ഓഫീസില്‍ ഭ്രമയുഗവും പ്രേമലുവും മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ബുക്ക് മൈ ഷോയില്‍ ഒരു ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ് ഇരു ചിത്രങ്ങളുടേയും പ്രതിദിനം വിറ്റുപോയിരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

അടുത്ത ലേഖനം
Show comments