Webdunia - Bharat's app for daily news and videos

Install App

ദേശീയ അവാർഡ്; പേരൻപും യാത്രയും മമ്മൂട്ടിക്ക്, മോഹൻലാലിന് ഒടിയൻ- ആര് നേടും?

ദേശീയ അവാർഡ് മമ്മൂട്ടിക്കെന്ന് പ്രേക്ഷകർ, മോഹൻലാൽ സ്വന്തമാക്കുമെന്ന് ഒടിയന്റെ സംവിധായകൻ!

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (15:40 IST)
മികച്ച നടനുള്ള ദേശീയ പുരസ്കാരം പലതവണ മലയാളത്തിലേക്കെത്തിയിട്ടുണ്ട്.  മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും, സുരാജും തുടങ്ങി ഒരുപാട് അഭിനേതാക്കൾ ആ അവാർഡ് ലഭിച്ചവരാണ്. ഇത്തവണത്തെ അവാർഡിന് മികച്ച മത്സരം തന്നെയാകും ഉണ്ടാകുക എന്നാണ് സൂചന.
 
മമ്മൂട്ടിയും മോഹൻലാലും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്നും, അവർ തമ്മിൽ തന്നെ ആയിരിക്കും മത്സരമെന്നും പറയപ്പെടുന്നു. മോഹൻലാലിന്റെ ഒടിയനാണ് പ്രതീക്ഷ നൽകുന്ന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ഈ വർഷത്തെ എല്ലാ അവാർഡുകളും ലഭിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.
 
മമ്മൂട്ടിയുടെ പേരൻപും യാത്രയുമാണ് മത്സരരംഗത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ളത്. വൈഎസ്‌ആറിന്റെ പദയാത്രയാണ് മമ്മൂട്ടിയുടെ യാത്ര എന്ന സിനിമ പറയുന്നത്. അച്ഛൻ - മകൾ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന പേരൻപ് ആണ് മമ്മൂട്ടിയുടെ ലിസ്റ്റിലുള്ള മറ്റൊരു ചിത്രം. രണ്ടും അന്യഭാഷാ ചിത്രങ്ങളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 
 
ഗോവൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പേരൻപിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമുദൻ എന്ന കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയാണെന്നും, ദേശീയ അവാർഡ് ഉറപ്പാണെന്നും പല റിവ്യൂകളും പുറത്ത് വന്നിരുന്നു. ദേശീയ അവാർഡ് മമ്മൂട്ടിക്ക് ലഭിക്കുമെന്നാണ് പടം കണ്ട പ്രേക്ഷകർ പറയുന്നത്.  ഈ അവാർഡ് ആർക്കു ലഭിച്ചാലും മലയാള സിനിമക്ക് അത് അഭിമാനനിമിഷം തന്നെയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments