Webdunia - Bharat's app for daily news and videos

Install App

'എന്നെ രക്ഷപ്പെടുത്താൻ ഓടിനടക്കുകയാണ് ലാലേട്ടനും രാജുവേട്ടനും': രഹസ്യങ്ങൾ തുറന്നു പറഞ്ഞ് നവ്യ നായർ

നിഹാരിക കെ എസ്
തിങ്കള്‍, 11 നവം‌ബര്‍ 2024 (09:02 IST)
നിരന്തരം തന്റെ ഉറക്കം കെടുത്തുന്ന വിചിത്ര സ്വപ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നവ്യ നായര്‍. ചെറുപ്പം മുതലെ ധാരാളം സ്വപ്നം കാണാറുണ്ടെന്നും അതെല്ലാം ദുസ്വപ്നങ്ങൾ ആണെന്നും നവ്യ പറയുന്നു. ഈ സ്വപ്‌നങ്ങൾ കണ്ട് എഴുന്നേൽക്കുന്നതിനാൽ ഭയം കാരണം പിന്നീട് മര്യാദയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും നവ്യ വെളിപ്പെടുത്തുന്നു. നവ്യയുടെ സ്വപ്നത്തിൽ പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരും ഉണ്ട്.
 
‘പേടിപ്പിക്കുന്ന സ്വപ്നം കണ്ടാണ് പലപ്പോഴും ഉറങ്ങുക. ചിലപ്പോള്‍ ഞെട്ടി ഉണരും. മുഖം കഴുകി വീണ്ടും കിടന്നാല്‍ ചിലപ്പോള്‍ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടെന്നു വരും. ഈ പേടി കാരണം, പിന്നെ ഉറങ്ങില്ല. വെളുപ്പിന് രണ്ടു മണിക്കാണ് ഇങ്ങനെ എഴുന്നേല്‍ക്കുന്നതെങ്കില്‍ ഞാന്‍ പിന്നെ ഉണര്‍ന്നു തന്നെ ഇരിക്കും. എന്തെങ്കിലും വായിച്ചോ അല്ലെങ്കില്‍ മൊബൈലില്‍ എന്തെങ്കിലും കണ്ടോ സമയം കളയും. 
 
ഉറക്കത്തില്‍ കാണാറുള്ളത് പലതും വിചിത്ര സ്വപ്‌നങ്ങളാണ്. ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കല്‍പിക ലോകത്ത് ഞാന്‍ അകപ്പെട്ടിരിക്കുകയാണ്. ഞാന്‍, അമ്മ, അച്ഛന്‍, പിന്നെ ലാലേട്ടന്‍, പൃഥ്വിരാജ്, ക്യാമറമാന്‍ പി.സുകുമാര്‍ എന്നിവരൊക്കെയുണ്ട് അവിടെ. ഒരു പ്രത്യേകതരം ജീവിയുണ്ട് അവിടെ. കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി വീണു കിടക്കുന്ന, ദേഹത്ത് മുഴുവന്‍ കുമിളകളുള്ള ജീവിയാണ്.
 
അതു വായ തുറക്കുമ്പോള്‍ ത്രികോണ ആകൃതിയില്‍ പല്ലു കാണാം. കണ്ടാല്‍ പിശാചിനെ പോലെ തോന്നും. ഈ ഡെവിള്‍ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. ഇതില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താന്‍ സുകുവേട്ടന്‍ (പി.സുകുമാര്‍), രാജു ചേട്ടന്‍ (പൃഥ്വിരാജ്), ലാലേട്ടന്‍ (മോഹന്‍ലാല്‍) എന്നിവരൊക്കെ വരും. പറയുമ്പോള്‍ കോമഡിയാണ്. പക്ഷേ, സ്വപ്നത്തില്‍ കാണുമ്പോള്‍ പേടി തോന്നും’ നവ്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments