Webdunia - Bharat's app for daily news and videos

Install App

സുന്ദരന്‍മാര്‍ക്കൊപ്പം മാത്രമേ ഫോട്ടോ എടുക്കാറുള്ളൂവെന്ന് നവ്യ നായര്‍

‘ഞാന്‍ സുന്ദരന്മാരുടെ കൂടെ മാത്രമേ ഫോട്ടോയെടുക്കൂ’; നവ്യയുടെ വാക്കുകള്‍ കേട്ട് അയാള്‍ ഞെട്ടി

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (10:31 IST)
മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട നടിയാണ് നവ്യ നായര്‍. അമ്മാവന്‍ കെ മധുവിന്റെ അനുഗ്രഹത്തോടെയാണ് താരം അഭിനയം തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേത്രിയെ മലയാള സിനിമയും സ്വീകരിക്കുകയായിരുന്നു. 
 
വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം ഇടയ്ക്ക് സിനിമയില്‍ മുഖം കാണിച്ചിരുന്നു. പിന്നീട് മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായും നവ്യ എത്തിയിരുന്നു. കഴിഞ്ഞ ദിവസം നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 
 
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂമായി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സുന്ദരനായ അപ്പൂപ്പനൊപ്പമുള്ള വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. സെല്‍ഫിയെടുക്കാന്‍ പോസ് ചെയ്ത് തയ്യാറായി നില്‍ക്കുന്നതിനിടയില്‍ അമ്മൂമ്മയെക്കൂടി വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയും ഏറെ രസകരമാണ്.
 
അപ്പൂപ്പന്‍ മാത്രം മതി, സുന്ദരന്‍മാരുടെ കൂടെ മാത്രമേ താന്‍ ഫോട്ടോയെടുക്കുവെന്നായിരുന്നു താരത്തിന്റെ കമന്റ്. വിടര്‍ന്ന ചിരിയോടെ ഇത് കേട്ട് നില്‍ക്കുകയാണ് അപ്പൂപ്പന്‍. ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം പേരാണ് നവ്യ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments