Webdunia - Bharat's app for daily news and videos

Install App

ചിത്രത്തിന്റെ കഥ കേട്ടില്ല, പ്രതിഫലം നോക്കിയില്ല, 'വിശ്വാസം' നയൻ‌താര ചെയ്യുന്നത് അജിത്തിന് വേണ്ടി

'വിശ്വാസം' നയൻ‌താര ചെയ്യുന്നത് അജിത്തിന് വേണ്ടി

Webdunia
വെള്ളി, 15 ജൂണ്‍ 2018 (13:00 IST)
ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നിലനിർത്തുന്ന താരമാണ് നയൻതാര. അതുകൊണ്ട് തന്നെ തമിഴിലെ ലേഡി സൂപ്പർസ്‌റ്റാറിനെ തേടിയെത്തുന്നതും നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ തന്നെയാണ്. ചിത്രത്തിന്റെ കഥ കേൾക്കുന്നതിനും പ്രതിഫലം നിശ്ചയിക്കുന്നതിലും താരത്തിന് ഉപാധികളുണ്ട്.
 
എന്നാൽ നയൻസിന്റെ പുതിയ ചിത്രമായ 'വിശ്വാസ'ത്തിന് താരം ഡേറ്റ് നൽകിയിരിക്കുന്നത് കഥ കേൾക്കാതെയും പ്രതിഫലത്തെക്കുറിച്ച് ചർച്ച ചെയ്യാതെയുമാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ നായകൻ അജിത് ആണ് ഇതിന് കാരണം. തമിഴ് മാഗസിനായ ആനന്ദവികടനാണ് ഇത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന താരം 'വിശ്വാസ'ത്തിന് ഡേറ്റ് തരുമോ എന്ന സംശയത്തോടെയാണ് അണിയറപ്രവർത്തകർ താരത്തെ സന്ദർശിച്ചത്. എന്നാൽ നായകൻ അജിത് ആണെന്നറിഞ്ഞതോടെ കൂടുതൽ കാര്യങ്ങൾ ഒന്നും അറിയേണ്ട എന്നായിരുന്നു നയൻതാരയുടെ പ്രതികരണം. കൂടാതെ തന്റെ ഡേറ്റുകൾ അഡ്‌ജസ്‌റ്റ് ചെയ്യാനും നയൻതാര തയ്യാറായി. നയന്‍സിന് അജിത്തിനോടുള്ള  വിശ്വാസവും ബഹുമാനവുമാണ് ഇതിന് കാരണമെന്നാണ് 'വിശ്വാസം' ടീം കരുതുന്നത്. നയൻതാരയും അജിത്തും ഒരുമിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും 'വിശ്വാസം'.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments