Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ഗര്‍ഭിണിയായിരിക്കെ സ്വവര്‍ഗാനുരാഗിയായ ഒരാളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു; തുറന്നുപറച്ചിലുമായി നീന ഗുപ്ത

Webdunia
വെള്ളി, 18 ജൂണ്‍ 2021 (08:51 IST)
വിവിയന്‍ റിച്ചാര്‍ഡ്‌സും നീന ഗുപ്തയും

തന്റെ ആത്മകഥയായ 'സച്ച് കഹൂന്‍ തോ'യില്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടി നീന ഗുപ്ത. വിവാഹം കഴിക്കാതെ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയെ എങ്ങനെ നേരിട്ടെന്ന് നീന തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. 
 
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായി നീന പ്രണയത്തിലായിരുന്നു. വിവിയനുമായുള്ള ബന്ധത്തില്‍ നീന ഗര്‍ഭിണിയുമായി. എന്നാല്‍, ഇരുവരും വിവാഹിതര്‍ അല്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിന് ഭാര്യയും മക്കളുമുണ്ടായിരുന്നു. ആ കുടുംബം ഉപേക്ഷിച്ച് നീന ഗുപ്തയെ വിവാഹം ചെയ്യാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. നീനയ്ക്ക് അതില്‍ പരിഭവമൊന്നും ഉണ്ടായിരുന്നില്ല. റിച്ചാര്‍ഡ്‌സുമായുള്ള ബന്ധത്തില്‍ തനിക്ക് കിട്ടുന്ന കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയായിരുന്നു നീനയുടെ തീരുമാനം. 
 
ഇങ്ങനെയിരിക്കെ അടുത്ത ഒരു സുഹൃത്ത് നീനയെ സമീപിച്ചു. മുംബൈ ബാന്ദ്രയില്‍ നിന്നുള്ള ഒരു സ്വവര്‍ഗാനുരാഗിയായ യുവാവിനെ വിവാഹം കഴിക്കാന്‍ ഈ സുഹൃത്ത് നീന ഗുപ്തയോട് ആവശ്യപ്പെട്ടു. സുഹൃത്ത് സുജോയ് മിത്രയാണ് നീനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാഹം കഴിക്കാതെ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ സമൂഹത്തില്‍ നിന്ന് പലവിധത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് സുജോയ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്. വിവാഹം കഴിക്കുന്ന ആളുടെ കുഞ്ഞാണിതെന്ന് പറയാമെന്നും റിച്ചാര്‍ഡ്‌സുമായുള്ള ബന്ധം അറിയില്ലെന്നും സുജോയ് പറയുകയായിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി വിവാഹം കഴിക്കുകയെന്ന നിലപാട് തനിക്കില്ലെന്ന് നീന ഗുപ്ത പറയുന്നു. 
 
ഫിലിംമേക്കര്‍ സതീഷ് കൗശികും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി നീന ആത്മകഥയില്‍ വെളിപ്പെടുത്തി. 'വിഷമിക്കേണ്ട, കുഞ്ഞ് ഇരുണ്ട ചര്‍മ്മവുമായാണ് ജനിക്കുന്നതെങ്കില്‍ അതെന്റെ കുഞ്ഞാണെന്ന് പറഞ്ഞോളൂ. നമുക്ക് വിവാഹിതരാകാം, ആര്‍ക്കും സംശയം തോന്നില്ല,' എന്നായിരുന്നു സതീഷ് പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിയില്‍ ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം: ആറു പേര്‍ മരിച്ചു

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

അടുത്ത ലേഖനം
Show comments