Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി തന്നെ മുന്നിൽ, അബ്രഹാമിനെ തൊടാൻ കഴിയാതെ നീരാളി!

ഡെറികിന് 20 ഷോ മാത്രം, നീരാളിക്ക് 24 ഷോകൾ ഉണ്ടായിട്ടും അബ്രഹാമിന്റെ ഏഴ് അയൽ‌വക്കത്തെത്താനായില്ല!

Webdunia
ശനി, 14 ജൂലൈ 2018 (09:18 IST)
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളി ഇന്നലെയായിരുന്നു റിലീസിനെത്തിയത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണെന്ന പ്രത്യേകത കൂടി നീരാളിയ്ക്ക് ഉണ്ടായിരുന്നു. കാത്തിരുപ്പുകൾക്കൊടുവിൽ തിയേറ്ററിലെത്തിയ നീരാളിക്ക് പക്ഷേ സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. 
  
ഇന്ത്യയിലൊട്ടാകെ മുന്നൂറോളം തിയറ്ററുകളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ 175 സ്‌ക്രീനുകളും കേരളത്തിലായിരുന്നു. അതുകൊണ്ട് തന്നെ കളക്ഷന്റെ കാര്യത്തിൽ മറ്റ് സിനിമകളെ എല്ലാം നീരാളി പൊട്ടിക്കും എന്നായിരുന്നു ആരാധകർ കരുതിയത്. എന്നല, സംഭവിച്ചത് മറിച്ചായിരുന്നു. 
 
കൊച്ചി മൾട്ടിപ്ലക്സിൽ ഫസ്റ്റ് ഡേ 10 ലക്ഷമെങ്കിലും നേടാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഫോറം കേരള പുറത്ത് റിപ്പോര്‍ട്ടുകളിലാണ് നീരാളിയ്ക്ക് ആദ്യദിനം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും നേടാന്‍ കഴിഞ്ഞത് 6.57 ലക്ഷമാണ്.  
 
20 ഷോ കളിച്ച അബ്രഹാമിന്റെ സന്തതികൾ ആദ്യ ദിനം കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും സ്വന്തമാക്കിയത് 7.46 ലക്ഷം രൂപയാണ്. തൊട്ടുപിന്നാലെ പ്രണവ് മോഹൻലാലിന്റെ ആദി ഉണ്ട്. 7.12 ലക്ഷമാണ് ആദി ആദ്യദിനം നേടിയത്. എന്നാൽ, അബ്രഹാമിനേക്കാളും ആദിയേക്കാളും ഷോ കളിച്ചത് നീരാളിയാണ്. 24 ഷോകൾ ഉണ്ടായിട്ടും 6.57 ലക്ഷമാണ് നീരാളിക്ക് നേടാൻ കഴിഞ്ഞുള്ളു.  
 
അജോയ് വര്‍മ്മ എന്ന ബോളിവുഡ് സംവിധായകന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നീരാളി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് നവാഗതനായ സാജു തോമസാണ് തിരക്കഥ ഒരുക്കിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

അടുത്ത ലേഖനം
Show comments