Webdunia - Bharat's app for daily news and videos

Install App

നേരില്‍ നേര്‍ക്കുനേര്‍ ഇവര്‍, മോഹന്‍ലാലിനൊപ്പം പ്രിയാമണിയും കോടതിയിലേക്ക്, നേര് റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 28 നവം‌ബര്‍ 2023 (17:21 IST)
മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് 'നേര്'. സിനിമ ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുകള്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരിക്കുകയാണ്. അഭിനേതാക്കളുടെ ഓരോ പോസ്റ്ററുകളായി പുറത്തുവരുന്നു. മോഹന്‍ലാലിനൊപ്പം ശക്തമായ കഥാപാത്രത്തെ പ്രിയാമണിയും അവതരിപ്പിക്കുന്നു. ഇരുവരും കോടതിയില്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് സൂചന നല്‍കിക്കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നത്.
 
റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ചിത്രത്തില്‍ ശാന്തി അഭിനയിക്കുന്നുമുണ്ട്. തിരക്കഥയുടെ ജോലികള്‍ നടക്കുമ്പോഴായിരുന്നു ജിത്തു ശാന്തിയോട് സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചത്. തുടര്‍ന്ന് ശാന്തി ക്യാമറയ്ക്ക് മുന്നില്‍ എത്തുകയായിരുന്നു. 
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments