Webdunia - Bharat's app for daily news and videos

Install App

മിനിമം ഗ്യാരന്റി ഉള്ള നടനായി നസ്‍ലെൻ: 'ഐ ആം കാതലൻ ' കയറി കൊളുത്തിയോ? കളക്ഷനെത്ര?

നിഹാരിക കെ എസ്
വെള്ളി, 8 നവം‌ബര്‍ 2024 (11:15 IST)
മലയാളത്തിന്റെ ഭാവി താരമാണ് നസ്‍ലെൻ. മിനിമം ഗ്യാരന്റി ഉള്ള നടൻ. മുടക്കുമുതൽ തിരിച്ച് പിടിക്കാൻ കഴിയുന്ന സൂപ്പർസ്റ്റാർസുകളുടെ  ലിസിറ്റിലേക്ക് നസ്‍ലെൻ അനായാസേന കടന്നുകയറി. പ്രേമലുവിന്റെ വമ്പൻ വിജയം യുവ താരത്തെ മുൻനിരയിലെത്തിച്ചിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. ഐ ആം കാതലൻ ഒരു കോടിക്ക് അടുത്ത് നേടിയെന്നാണ് അനൗദ്യോഗികമായ കണക്ക്.
 
ഐ ആം കാതലൻ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഐ ആം കാതലന്റെ നെറ്റ് കളക്ഷൻ നേരത്തെ സാക്നില്‍ക്ക് പുറത്തുവിട്ടിരുന്നു. 39 ലക്ഷമാണ് ചിത്രം ഇതിലൂടെ സീന്തമാക്കാനായത്. അധികം ഹൈപ്പില്ലാതെ എത്തിയ ചിത്രത്തിന് ഇത്രയും നേടാനായത് പ്രതീക്ഷകള്‍ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗിരീഷ് എ ഡിയാണ് സംവിധാനം. ഗിരീഷ് എ ഡിയും നസ്‍ലെനും ഒന്നിക്കുമ്പോള്‍ ഇക്കുറി പ്രണയത്തിനല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരു യൂണീക് കഥയാണ് നസ്‍ലെന്റെ ചിത്രത്തിന്റെ പ്രമേയം. 
 
ഗിരീഷ് എ ഡിയുടെ മുന്‍ ചിത്രങ്ങളിലേതുപോലെതന്നെ ഒരു വിഷയത്തെ ഏറ്റവും ലളിതമായി, നമുക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന ചുറ്റുപാടുകളില്‍ രസകരമായി അവതരിപ്പിക്കുന്നത് ഐ ആം കാതലനിലും കാണാം. മുന്‍ ചിത്രങ്ങളില്‍ റൊമാന്‍സിനും കോമഡിക്കുമായിരുന്നു പ്രാധാന്യമെങ്കില്‍ ഇതില്‍ ഒരു യുവാവിന്‍റെ സാഹസികതയ്ക്കൊപ്പം പ്രേക്ഷകരെ ഒപ്പം കൂട്ടുകയാണ് സംവിധായകന്‍.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments