Webdunia - Bharat's app for daily news and videos

Install App

'5 വര്‍ഷത്തെ എന്റെ വിയര്‍പ്പ്, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമ';.. പുതിയ നിവിന്‍ പോളി ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ആര്യന്‍

കെ ആര്‍ അനൂപ്
ശനി, 25 മാര്‍ച്ച് 2023 (09:14 IST)
നിവിന്‍ പോളിക്ക് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. താരത്തിന്റെ അടുത്ത സിനിമയും പ്രഖ്യാപിച്ചു.നടന്‍ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ആനയുടെ രൂപമുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ പ്രഖ്യാപനം. അഭിനേതാക്കളെയും മുഴുവന്‍ ടീമിനെയും നിര്‍മാതാക്കള്‍ പിന്നീട് അറിയിക്കും.
 
അതിശയിപ്പിക്കുന്ന കഥയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് നിവിന്‍ പോളി പറഞ്ഞു. തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്.
 
 ആര്യന്റെ കുറിപ്പ്
 
'Burn my body short film ന് ശേഷം എന്താണ് അടുത്തത്??'
 
ഏറെ നാളുകളായി പ്രിയപ്പെട്ടവര്‍ പലവരും ചോദിക്കുന്ന ആ ചോദ്യത്തിന് ഇന്ന് എനിക്ക് ഒരു ഉത്തരമുണ്ട് -'Yes, It's my first feature film.
 
ഈ സിനിമയില്‍ നായകനാവാന്‍ ഞാന്‍ കൊതിച്ച നടനെ തന്നെ എനിക്ക് കിട്ടി - Nivin Pauly!
 
Thanks to the universe.സൗമ്യക്കും എന്റെ പൊന്ന് മക്കള്‍ക്കും, അമ്മക്കും അച്ഛനും,സൗമ്യയുടെ അച്ഛനും അമ്മക്കും, അനുജന്മാര്‍ക്കും കെട്ടിപ്പിടിച്ച് ഉമ്മകള്‍.. പ്രിയ സഹോദരന്‍ കുട്ടു ശിവാനന്ദനും ഉമ്മകള്‍.. ഇന്നോളം എന്നെ ചേര്‍ത്ത് പിടിച്ച എല്ലാവര്‍ക്കും നന്ദി..
 
ഏറെ കൊതിച്ച ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കൂടെ ഉണ്ടാവണം.
 
കഴിഞ്ഞ എന്റെ 5 വര്‍ഷത്തെ എന്റെ വിയര്‍പ്പ്, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമ. (I know, വളരെ ഇമോഷണല്‍ ആണ് ഞാന്‍ ഇപ്പോള്‍.. ) പറഞ്ഞ് ഓവറാക്കുന്നില്ല, ഒരായുസ്സിന്റെ കാത്തിരിപ്പാണ്.
 
മനസ്സില്‍ ഞാന്‍ കണ്ട ഈ സിനിമ പോലെ, ഞാന്‍ ഈ സിനിമയേ എത്ര ഇഷ്ടപ്പെടുന്നോ അത്രയും നന്നായി നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്ന പോലെ ഈ സിനിമ നിങ്ങള്‍ക്കായി ഒരുക്കണം എന്നുണ്ട്. അതിനായി ഞാന്‍ എന്റെ മുഴുവന്‍ ശക്തിയും എടുത്ത്  ശ്രമിക്കും. Need all your blessings and prayers . സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ പറയാം..
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

അടുത്ത ലേഖനം
Show comments