Webdunia - Bharat's app for daily news and videos

Install App

ദിലീപിന് പിന്നാലെ പ്രണവും നിവിനും!

ആദ്യം പ്രണവ് പിന്നാലെ നിവിന്‍...

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (12:00 IST)
ദിലീപിനെ നായകനാക്കിയാണ് അരുണ്‍ ഗോപി തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം മലയാളത്തിന് നല്‍കിയത്. പിന്നാലെ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ നായകനായി പ്രഖ്യാപിച്ചത് പ്രണവ് മോഹന്‍ലാലിനേയും. ഇപ്പോഴിതാ, പ്രണവിന് ശേഷം ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 
 
ഇതിഹാസങ്ങളുടെ ജീവചരിത്ര സിനിമകള്‍ക്ക് ഏറെ ഡിമാന്റുള്ള ഈ കാലത്ത് ഫുട്ബോള്‍ സൂപ്പര്‍താരമായ ഐ എം വിജയന്റെ ആത്മകഥയാണ് അരുണ്‍ ഗോപി സിനിമയാക്കുന്നതെന്നാണ് സൂചന. ഇന്ത്യന്‍ ജഴ്‌സിയില്‍ മിന്നിയ, മലയാളികള്‍ കറുത്ത മുത്തെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വിജയന്റെ ആത്മകഥ പറയുന്ന ചിത്രത്തില്‍ വിജയനാകുന്നത് നിവിന്‍ പോളിയാണെന്ന് ഇന്ത്യാ ഗ്ലിറ്റ്സ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
 
ഫുട്ബോ‌ള്‍ ഇതിഹാസം വിപി സത്യന്റെ ആത്മകഥ അടുത്തിടെ ക്യാപ്‌റ്റെന്ന പേരില്‍ മലയാളികള്‍ക്കു മുന്നിലെത്തിയിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഈ സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനിടയിലാണ് വിജയന്റെ കഥയും സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 
ക്രിക്കറ്റും ഫുട്‌ബോളും പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ നിവിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് വിജയനായി അഭിനയിക്കാന്‍ പോവുന്നതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് നിവിന്‍ പരിശീലനം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments