Webdunia - Bharat's app for daily news and videos

Install App

ഹോളിവുഡ് ത്രില്ലര്‍ മലയാളത്തിലേക്ക്, നായകന്‍ നിവിന്‍ പോളി!

അഭിനയ് സേതുറാം
ചൊവ്വ, 21 നവം‌ബര്‍ 2017 (15:50 IST)
അമേരിക്കയുടെ ഇതിഹാസ അതിജീവന സിനിമയായ ‘കാസ്റ്റ് എവേ’ മലയാളത്തിലേക്കെന്ന് സൂചന. ടോം ഹാങ്ക്സ് അനശ്വരമാക്കിയ നായക കഥാപാത്രത്തെ നിവിന്‍ പോളിയാണ് അവതരിപ്പിക്കുക എന്നും അറിയുന്നു. 
 
ഉള്‍ക്കടലിലും കടലാല്‍ ചുറ്റപ്പെട്ട ദ്വീപിലുമായിരിക്കും ചിത്രീകരണം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ രചന ഉണ്ണി ആര്‍ നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
2000ല്‍ പുറത്തിറങ്ങിയ കാസ്റ്റ് എവേ സംവിധാനം ചെയ്തത് റോബര്‍ട്ട് സെമെക്കിസ് ആണ്. തെക്കന്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണ ഒരു വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് അടുത്തുള്ള ദ്വീപില്‍ അകപ്പെടുന്ന കഥാപാത്രത്തെയാണ് ടോം ഹാങ്ക്സ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 
 
മലയാളത്തില്‍ ഇത്തരം സര്‍വൈവല്‍ ത്രില്ലറുകള്‍ വളരെ ചുരുക്കമാണ്. ‘ദൌത്യം’ പോലെയുള്ള ചില ചിത്രങ്ങള്‍ മാത്രമാണ് ആ ഗണത്തില്‍ ശ്രദ്ധേയമായിട്ടുള്ളത്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സിനിമയില്‍ അതുകൊണ്ടുതന്നെ പ്രതീക്ഷയേറുന്നു.
 
റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഇപ്പോള്‍ ‘കായം‌കുളം കൊച്ചുണ്ണി’യുടെ തിരക്കിലാണ്. അതിന് ശേഷം കാസ്റ്റ് എവേ റീമേക്ക് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments