Webdunia - Bharat's app for daily news and videos

Install App

അടിയും ഇടിയും വിപ്ലവുമായി കത്തിക്കയറുന്ന സഖാവ്!

അടിയും ഇടിയും വിപ്ലവുമായി കത്തിക്കയറുന്ന സഖാവ്!

Webdunia
ശനി, 15 ഏപ്രില്‍ 2017 (12:17 IST)
നിവിൻ പോളിയെ നായകനാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് തീയേറ്ററുകളിൽ എത്തി. ദേശീയ അന്തർ ദേശീയ തലങ്ങളിൽ വരെ ശ്രദ്ധിക്കപ്പെട്ട മലയാളതിന്റെ അഭിമാന സംവിധായകൻ സിദ്ധാർത്ഥ് ശിവ. രാജാ റാണി, കത്തി, നാനും റൗഡി താൻ, തെരി എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ജോർജ് സി വില്യംസ് സിനിമറ്റോഗ്രാഫി ചെയ്യുന്ന ആദ്യ മലയാളചിത്രം. നമ്മുടെ തൊട്ടതെല്ലാം പൊന്നാകുന്ന നിവിൻ പോളി. ഒരു ശരാശരി സിനിമാ പ്രേമി എന്ന നിലയിൽ ആദ്യ ദിവസം തന്നെ സഖാവ് കാണാൻ ഇതൊക്കെ തന്നെ ധാരാളം.
 
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം നിവിൻ നായകനാകുന്ന ഒരു ചിത്രം റിലീസ് ചെയ്യുന്നത് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. ഏതായാലും ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന നിവിൻ കൃഷ്ണ കുമാറായി സ്ക്രീനിൽ നിറഞ്ഞാടുകയാണ്. അടിയും ഇടിയും വിപ്ലവുമായി ആദ്യ പകുതി മുന്നേറുകയാണ്.
 
വിദ്യാര്‍ത്ഥി നേതാവായ കൃഷ്ണകുമാറിന്റെ പാര്‍ട്ടിയോടുള്ള ഉത്തരവാദിത്വങ്ങളും ജോലികളുമാണ് ചിത്രം. ആദ്യ പകുതിയിൽ നിവിന്റെ കോമഡിയും പഴയ കാലത്തെക്കുള്ള സഞ്ചാരവുമാണ്. വിദ്യാര്‍ത്ഥി നേതാവായ കൃഷ്ണകുമാറും സഖാവും കൃഷ്ണനും പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്നു. സഖാവ് കൃഷ്ണന്റെ കഴിഞ്ഞ് പോയ ശക്തമായ കാലത്തെ കുറിച്ചാണ് പറഞ്ഞ് പോകുന്നത്. 
 
ഒരു സഖാവ് മറ്റൊരു സഖാവിൽ നിന്നും പാടങ്ങൾ ഉൾക്കൊണ്ട് തിരിച്ചറിവിന്റെ പാതയിൽ എത്തി നിൽക്കുകയാണ്. വിപ്ലവമെന്നാൽ വെറും കോമാളിത്തരമെല്ലെന്ന തിരിച്ചറിവിലാണ് ആദ്യ പകുതി അവസാനിക്കുന്നത്. ഇതുവരെ കേട്ടതൊന്നും ഒന്നുമല്ല,ഇനി കേൾക്കാനിരിക്കുന്നതാണു കഥ എന്ന് പറഞ്ഞ്‌ നിർത്തിയ ഇന്റർവ്വെൽ ബ്ലോക്ക്‌, അത് അപാരം ത‌ന്നെ. ജോർജ്ജ്‌ സി വില്ല്യംസിന്റെ ക്യാമറ വർക്ക്‌ അതിമനോഹരമായിരുന്നു. പ്രത്യേകിച്ച്‌ പഴയ കാലഘട്ടങ്ങൾ.  
 
നിവിന്റെ കരിയറിലെ ബെസ്റ്റാണ് സഖാവ് എന്ന് നിസംശയം പറയാം. ചിത്രത്തിലുടനീളമുള്ള കമ്മ്യൂണിസ് അനുഭാവമുള്ള ഡയലോഗുകൾക്ക് മനസ്സ് നിറഞ്ഞ് കയ്യടിക്കാൻ ഒരു സഖാവ് ആകണമെന്നോ കമ്മ്യൂണിസ്റ്റ് അനുഭാവി ആകണമെന്നോ ഇല്ല. പകരം ഒരു സിനിമാപ്രേമി ആയാൽ മതി. അതിനു കഴിയും. ഒരു സഖാവ് എങ്ങനെ ആയിരിക്കണമെന്ന് സിനിമ പഠിപ്പിക്കുന്നു. ഫേബുക്കിലും ക്യാമ്പസ് രാഷ്ട്രീയത്തിലും മാത്രം കണ്ടു വരുന്ന രാഷ്ട്രീയമല്ല യഥാർത്ഥ രാഷ്ട്രീയമെന്ന് സിനിമ പഠിപ്പിക്കുന്നു.
 
ഇഷ്ട് നായകന്റെ മാസ് പടം പ്രതീക്ഷിച്ച് തീയേറ്ററിൽ കയറണ്ട. ഇതൊരു ക്ലാസ് ആണ്. കഥയാണ്. സമകാലീക സിനിമയാണ്. അതിലുപരി നിവിന്റെ കരിയർ ബെസ്റ്റാണ്. തമിഴില്‍ ജനപ്രീതി നേടിയ ഐശ്വര്യ രാജേഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാനകി എന്നാണ് ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിന്റെ ചെറുപ്പകാലവും വാര്‍ദ്ധക്യവും ഇങ്ങനെ രണ്ട് വ്യത്യസ്ത ലുക്കിലാണ് ഐശ്വര്യ രാജേഷ്.
 
ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ മികച്ച വേഷത്തില്‍ അഭിനയിച്ച ഗായത്രി സുരേഷും അപർണ ഗോപിനാഥും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജി പണിക്കര്‍, പ്രേമം ഫെയിം അല്‍ത്താഫ്, കെപിഎസി ലളിത, സന്തോഷ് കീഴൂര്‍, സുദീഷ്, അലിയാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറച്ച് ലാഗ്ഗിങ്ങ് ഉണ്ടെങ്കിലും ഒരു സിനിമാ ആസ്വാദകന് ധൈര്യപൂർവ്വം കണ്ടിരിക്കാൻ കഴിയും. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments