Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ആ ഉപദേശത്തിന് ഇന്നും വിലയുണ്ട്; മനസ്സ് തുറന്ന് നിവിൻ പോളി

മമ്മൂട്ടിയുടെ ആ ഉപദേശത്തിന് ഇന്നും വിലയുണ്ട്; മനസ്സ് തുറന്ന് നിവിൻ പോളി

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (13:25 IST)
വ്യത്യസ്‌തമായ ചിത്രങ്ങളിൽ നായക വേഷത്തിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച യുവതാരമാണ് നിവിൻ പോളി. മലയാളത്തിലും അന്യഭാഷകളിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയ്‌ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്‌സ് ക്ലബിലൂടെയായിരുന്നു സിനിമയിലേക്കുള്ള നിവിന്റെ എൻട്രി.
 
സിനിമാജീവിതവുമായി മുന്നേറുന്നതിനിടയിലും കുടുംബത്തെയും താന്‍ എന്നും മുറുകെ പിടിക്കാറുണ്ടെന്ന് താരം പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതിൽ മമ്മൂട്ടിയുടെ ഉപദേശമാണ് താൻ സ്വീകരിച്ചതെന്നും നിവിൻ വ്യക്തമാക്കുന്നു.
 
ഒരു സെറ്റിൽ നിന്ന് അടുത്ത സെറ്റിലേക്ക് ഓടുമ്പോഴും കുടുംബത്തെ മറന്നൊരു കളിയില്ല മമ്മൂട്ടിക്ക്. അതുതന്നെയാണ് മറ്റുള്ളവരിൽ നിന്ന് മമ്മൂട്ടിയെ വ്യത്യസ്‌തനാക്കുന്നതും. അത്തരത്തിലുള്ള ഉപദേശം അദ്ദേഹം യുവതാരങ്ങൾക്ക് കൊടുക്കുകയും ചെയ്യാറുണ്ട്. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് നമ്മള്‍ പുറത്തൊക്കെ പോവുന്നവരാണ്, എന്നാല്‍ വീട്ടിലുള്ളവരുടെ കാര്യം അങ്ങനെയല്ല, അവര്‍ എങ്ങും പോകുന്നില്ല അവരുടെ ലോകം അതാണ്, അതിനാല്‍ എത്ര തിരക്കുണ്ടായാലും കുടുംബത്തെ പരിഗണിക്കണമെന്ന് മുന്‍പൊരിക്കല്‍ മമ്മൂട്ടി പറഞ്ഞിരുന്നു. ആ ഉപദേശം ഇന്നും താൻ അതേപോലെ ഉൾക്കൊള്ളുന്നുവെന്ന് നിവിൻ പറഞ്ഞു.
 
എഞ്ചിനിയറിങ് പഠനത്തിനിടയിലാണ് നിവിനും റിന്നയും പ്രണയത്തിലായത്. ജോലി രാജി വെച്ച് സിനിമയിലേക്ക് പ്രവേശിക്കുകയാണെന്നറിഞ്ഞപ്പോള്‍ റിന്ന ശക്തമായ പിന്തുണ നൽകിയിരുന്നു. താന്‍ ജോലി രാജി വെച്ച് വീട്ടിലിരുന്നപ്പോള്‍ അവളായിരുന്നു കാര്യങ്ങളെല്ലാം നോക്കിയത്. ഇപ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് റിന്നയാണെന്നും താരം പറയുന്നു. അവളുടെ യെസുകളാണ് തന്നെ താരമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments