ഇന്ത്യന്‍ 2 മാത്രമല്ല ഇന്ത്യന്‍ മൂന്നും വരുന്നു; ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് കമല്‍ഹാസന്‍, പുതിയ വിവരങ്ങള്‍ കൈമാറി നടന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 25 മാര്‍ച്ച് 2024 (12:29 IST)
കമല്‍ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ രണ്ടിന് മൂന്നാം ഭാഗം കൂടി വരുന്നു.ഷങ്കറിന്റെ സംവിധാനത്തില്‍1996 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സീക്വല്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യന്‍ രണ്ട് 2018ലായിരുന്നു പ്രഖ്യാപിച്ചത്. ചിത്രീകരണം നീണ്ടുപോയ ചിത്രത്തിനു ശേഷം മൂന്നാം ഭാഗം കൂടി ഒരുക്കാനാണ് നിര്‍മാതാക്കളുടെ പ്ലാന്‍. മൂന്നാം ഭാഗം ഉണ്ടെന്ന് പറയുന്ന കമല്‍ഹാസന്‍ ഒരു കാര്യം കൂടി പ്രേക്ഷകരെ അറിയിച്ചു.
 
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. വിക്രത്തിനുശേഷം സിനിമകള്‍ ഒന്നും വന്നില്ലല്ലോ എന്നൊരു ചോദ്യം അഭിമുഖത്തിടെ വന്നു.
 
മറുപടിയായി നടന്‍ പറഞ്ഞത് എത്ര സിനിമകള്‍ ഇറക്കി എന്നതിനേക്കാള്‍ ചെയ്യുന്നവയുടെ ഗുണനിലവാരത്തിലാണ് കാര്യം എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.
 
'ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നിവ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം ഇന്ത്യന്‍ 3 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കും. തഗ് ലൈഫിന്റെ ചിത്രീകരണവും വളരെ പെട്ടെന്ന് ആരംഭിക്കും. കല്‍കി എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും ഞാന്‍ അഭിനയിക്കുന്നുണ്ട്',-കമല്‍ഹാസന്‍ പറഞ്ഞു.
 
ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്.
 
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു

അടുത്ത ലേഖനം
Show comments