ട്രോൾ നായകൻ നന്ദമൂരി ബാലകൃഷ്ണക്ക് പുതിയ ചിത്രത്തിൽ 9 നായികമാർ !

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (11:36 IST)
തെലുങ്ക് താരം നന്ദമൂരി  ബാലകൃഷ്ണയെ മലയാളികൾ അറിയുക ട്രോളിലൂടെയാകും. വീണ്ടും വാർത്തകളിൽ ഇടം‌പിടിച്ചിരിക്കുകയാണ് ബാലയ്യ. തന്റെ പുതിയ ചിത്രത്തിൽ 9 നായികമാർക്കൊപ്പമാണ് ബാലയ്യ അഭിനയിക്കുന്നത്. 
 
വിഭജിക്കപ്പെടാത്ത ആന്ധ്ര പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായിരുന്ന എന്‍എടി രാമ റാവുവിന്റെ ജീവിതകഥ പറയുന്ന എന്‍ടിആര്‍ കഥാനായകുഡുവിലാണ് ഒന്‍പത് മുന്‍നിര നായികമാര്‍ അഭിനയിക്കുന്നത്. 
 
എന്‍ടിആറിന്റെ മകന്‍ ബാലകൃഷ്ണയെന്ന ബാലയ്യയാണ് പിതാവിന്റെ റോള്‍ ചെയ്യുന്നത്. അച്ഛന്റെ വേഷം ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതും കൌതുകകരവുമായ കാര്യമാണെന്ന് ബാലയ്യ നേരത്തേ അറിയിച്ചിരുന്നു. താൻ കൈകാര്യം ചെയ്യാൻ പോകുന്ന വേഷം തന്റെ വ്യക്തി ജീവിതവുമായി അത്രമേൽ അടുത്ത് കിടക്കുകയാണെന്നും ബുദ്ധിമുട്ട കാര്യമാണിതെന്നും ബാലയ്യ വ്യക്തമാക്കിയിരുന്നു. 
 
9 നായികമാർ അണിനിരക്കുന്ന ചിത്രത്തിലെ മെയിൻ ഹീറോയിൻ വിദ്യാ ബാലനാണ്. എന്‍ടിആറിന്റെ ഭാര്യയായി വിദ്യ എത്തുന്നു. തെലുങ്കില്‍ ഏറെ തിരക്കുള്ള രാകുല്‍ പ്രീത് സിംഗ് അന്തരിച്ച നടി ശ്രീദേവിയുടെ റോള്‍ ചെയ്യും. അന്തരിച്ച നടി സാവത്രിയായി നിത്യാമേനോനും ദേവസേനയായി ഞെട്ടിച്ച അനുഷ്‌കയും ചിത്രത്തിലുണ്ട്. പഴയകാല താരം സരോജാദേവിയുടെ റോളാണ് അനുഷ്‌കയ്ക്ക്. ശാലിനി പാണ്ഡെ സൗകാര്‍ ജാനകിയും, ഹന്‍സിക ജയപ്രദയായും എത്തും.
 
മാളവിക നായര്‍, പായല്‍ രാജ്പുത് എന്നിവര്‍ ജയസുധ, കൃഷ്ണ കുമാരി എന്നിവരുടെ റോള്‍ അഭ്രപാളിയിലെത്തിക്കും. സൗത്ത് ഇന്ത്യയിലെ മുന്‍നിര താരങ്ങളെ ഒരുമിപ്പിക്കുന്ന ചിത്രമെന്ന ഖ്യാതിയാണ് ഇതോടെ എന്‍ടിആര്‍ ജീവിതകഥയ്ക്ക് ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

അടുത്ത ലേഖനം
Show comments