Webdunia - Bharat's app for daily news and videos

Install App

ബേസിലിനു ദേ അടുത്ത ഹിറ്റ്; നുണക്കുഴി ആദ്യ രണ്ട് ദിവസം 'ചിരിപ്പിച്ച്' നേടിയത് എത്രയെന്നോ?

പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 2.9 കോടി രൂപയാണ് നുണക്കുഴി നേടിയിരിക്കുന്നത്

രേണുക വേണു
ശനി, 17 ഓഗസ്റ്റ് 2024 (11:24 IST)
Nunakkuzhi

ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നുണക്കുഴി' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. 'ഫണ്‍ റൈഡ്' എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. കുടുംബസമേതം ടിക്കറ്റെടുക്കാവുന്ന ചിരിപ്പടമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബോക്‌സ്ഓഫീസിലും നുണക്കുഴി മികച്ച പ്രകടനമാണ് നടത്തുന്നത്. 
 
പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 2.9 കോടി രൂപയാണ് നുണക്കുഴി നേടിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ 1.70 കോടി കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. വരും ദിവസങ്ങളിലും നുണക്കുഴി തന്നെയായിരിക്കും പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് എന്നാണ് ബോക്‌സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
കെ.ആര്‍.കൃഷ്ണകുമാര്‍ ആണ് നുണക്കുഴിയുടെ കഥ. ഡിഒപി സതീശ് കുറുപ്പ്, സംഗീതം ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സരിഗമയാണ് നിര്‍മാണം. വിഷ്ണു ശ്യാം ആണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികള്‍. നിഖില വിമല്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അല്‍ത്താഫ് സലിം, ശ്യാം മോഹന്‍, അസീസ് നെടുമങ്ങാട്, ലെന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments