‘അക്കാര്യത്തിൽ മോഹൻലാൽ കേമൻ, മമ്മൂട്ടി പക്ഷേ അങ്ങനെയല്ല’

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (09:17 IST)
മലയാളിയുടെ സിനിമാ ആസ്വാദന ശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. ആകാരത്തിലും അഭിനയത്തിലും പൂര്‍ണതയുള്ള നടന്‍ മമ്മൂട്ടിയാണെന്ന് ഹരി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
സൂക്ഷ്മാഭിനയത്തിന്‍റെ സാമ്പ്രദായികത മുഴുവന്‍ സ്വാംശീകരിക്കുന്ന ഗാംഭീര്യമാണ് മമ്മൂട്ടിയെന്നും ഹരികൃഷ്ണന്‍ പറയുന്നു. ഗാംഭീര്യം, പൌരുഷം അങ്ങനെ നമുക്കുള്ള നായക സങ്കല്‍പ്പങ്ങളുടെ മൂര്‍ത്തീകരണമാണ് മമ്മൂട്ടി. കുട്ടിസ്രാങ്ക് മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. മമ്മൂട്ടിയേയും മോഹൻലാലിനേയും താരതമ്യം ചെയ്തും ഹരി സംസാരിച്ചു. 
 
മമ്മൂട്ടി ചെയ്ത പല റോളുകളും മോഹന്‍ലാലിന് അങ്ങനെ ചെയ്യാന്‍ പറ്റില്ല, തിരിച്ചും അങ്ങനെ തന്നെ. അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാല്‍. അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹന്‍ലാലിലുണ്ട്. മമ്മൂട്ടിയില്‍ അങ്ങനെയൊരു തുറന്നുവിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്’ ഹരികൃഷണന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments