Odum Kuthira Chaadum Kuthira Box Office: മുടക്കുമുതലിന്റെ പകുതിയുടെ പകുതി പോലും ഇല്ല ! വന്‍ പരാജയമായി ഫഹദ് ചിത്രം

12 ദിവസങ്ങള്‍ കൊണ്ട് 'ഓടും കുതിര ചാടും കുതിര' ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് വെറും രണ്ട് കോടി മാത്രം

രേണുക വേണു
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (13:25 IST)
Odum Kuthira Chaadum Kuthira: ഓണം റിലീസുകളില്‍ വന്‍ പരാജയം ഏറ്റുവാങ്ങി ഫഹദ് ഫാസില്‍ ചിത്രം 'ഓടും കുതിര ചാടും കുതിര'. റിലീസ് ചെയ്തു 13-ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കേരളത്തിലെ മിക്ക സ്‌ക്രീനുകളില്‍ നിന്നും ചിത്രം വാഷ്ഔട്ട് ആയി. 
 
12 ദിവസങ്ങള്‍ കൊണ്ട് 'ഓടും കുതിര ചാടും കുതിര' ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് വെറും രണ്ട് കോടി മാത്രം. വേള്‍ഡ് വൈഡ് കളക്ഷന്‍ നാല് കോടിക്കു താഴെ. ചിത്രത്തിന്റെ ചെലവ് ഏതാണ്ട് 20 കോടിക്ക് മുകളിലാണ്. 
ചെലവായ തുകയുടെ പകുതിയുടെ പകുതി പോലും വേള്‍ഡ് വൈഡായി കളക്ട് ചെയ്യാന്‍ സാധിക്കാതെയാണ് ചിത്രം അടിതെറ്റി വീണിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഒരുദിവസം പോലും ഒരു കോടി കളക്ട് ചെയ്യാന്‍ ഫഹദ് ചിത്രത്തിനു സാധിച്ചിട്ടില്ല. റിലീസ് ദിനത്തില്‍ 75 ലക്ഷം മാത്രമായിരുന്നു ഇന്ത്യ നെറ്റ് കളക്ഷന്‍. പിന്നീട് 36 ലക്ഷം, 35 ലക്ഷം എന്നിങ്ങനെ ലഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 10 ലക്ഷം പോലും തൊടാന്‍ ഓടും കുതിര ചാടും കുതിരയ്ക്കു സാധിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments