Webdunia - Bharat's app for daily news and videos

Install App

ടൊവിനോയേക്കാള്‍ നന്നായി അഭിനയിക്കുന്നത് ഷൈന്‍ ടോം, പൃഥ്വിരാജിനേക്കാള്‍ നല്ലത് ഇന്ദ്രജിത്ത്; മലയാളികളുടെ കാഴ്ചപ്പാട് ശരിയല്ലെന്ന് ഒമര്‍ ലുലു

മലയാളികളുടെ സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ഒമര്‍ ഇപ്പോള്‍

Webdunia
ശനി, 26 നവം‌ബര്‍ 2022 (20:22 IST)
തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലും ഒരു മടിയുമില്ലാതെ തുറന്നുപറയുന്ന സംവിധായകനാണ് ഒമര്‍ ലുലു. അങ്ങനെ പല അഭിപ്രായ പ്രകടനങ്ങളും വിവാദങ്ങളായിട്ടുമുണ്ട്. അത്തരത്തിലൊരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ഒമര്‍. 
 
മലയാളികളുടെ സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ഒമര്‍ ഇപ്പോള്‍. അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാളത്തില്‍ നടന്മാര്‍ക്ക് പ്രതിഫലം കൊടുക്കുന്നതെന്ന് ഒമര്‍ ലുലു പറഞ്ഞു. 
 
' ഞാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി പറയുന്നതല്ല. കറക്ടായി അഭിപ്രായങ്ങള്‍ പറയുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളും. അപ്പോള്‍ വിവാദമാകും. പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതാണ് എളുപ്പം. കംഫര്‍ട്ടുമാണ്. സമയം നഷ്ടപ്പെടില്ല. മാത്രമല്ല മലയാളത്തിലെ മെയിന്‍ നടന്മാരെ വിളിച്ചാല്‍ ഫോണ്‍ എടുക്കുമോ?' 
 
' നന്നായിട്ട് അഭിനയിക്കുന്ന നടന്മാര്‍ക്കല്ല മലയാളത്തില്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നത്. ഫാന്‍ ഫൈറ്റിനു വേണ്ടി പറയുന്നതല്ല. ഷൈന്‍ ടോം ചാക്കോയേയും ടൊവിനോയേയും എടുത്താല്‍ നന്നായി അഭിനയിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്കാണ്. അതുപോലെ ഒരു വീട്ടിലെ തന്നെ രണ്ടുപേരായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും എടുക്കാം. പൃഥ്വിരാജിനേക്കാള്‍ അഭിനയമികവ് ഇന്ദ്രജിത്തിനാണ്. അത് നോക്കിയാല്‍ മനസിലാകും മലയാളി സൗന്ദര്യത്തിനാണ് വിലയിടുന്നത്, കഴിവിനല്ലെന്ന്' ഒമര്‍ ലുലു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

അടുത്ത ലേഖനം
Show comments