Webdunia - Bharat's app for daily news and videos

Install App

ഓണം റിലീസ് തന്നെ! ആ പട്ടികയിലേക്ക് ഇനി ബിജുമേനോന്റെ 'കഥ ഇന്നുവരെ'യും

കെ ആര്‍ അനൂപ്
ശനി, 24 ഓഗസ്റ്റ് 2024 (20:55 IST)
മേപ്പാടിയാന്‍ എന്ന ചിത്രത്തിനുശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' ഒരുങ്ങുകയാണ്.ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയിക്കുന്നു. ബിജു മേനോനാണ് നായകന്‍. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20ന് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തും. ഓണം റിലീസിന് എത്തുന്ന സിനിമകളുടെ പട്ടികയിലേക്ക് ഈ സിനിമ കൂടി ഇടം നേടിയിരിക്കുകയാണ്.
 നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകള്‍, കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 3042 കോടി: അശ്വിനി വൈഷ്ണവ്

ജോലി കിട്ടാത്തതിന് കളിയാക്കി; കാമുകനെ പരിചയക്കാരനെ കൊണ്ട് കൊലപ്പെടുത്തിയ യുവതി പിടിയില്‍

എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

അടുത്ത ലേഖനം
Show comments