Webdunia - Bharat's app for daily news and videos

Install App

റസൂല്‍ പൂക്കുട്ടി സംവിധായകന്‍, സസ്‌പെന്‍സ് ത്രില്ലര്‍,'ഒറ്റ' ടീസര്‍

കെ ആര്‍ അനൂപ്
ബുധന്‍, 30 ഓഗസ്റ്റ് 2023 (14:18 IST)
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന ചിത്രം ഒരുങ്ങുകയാണ്. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
സസ്‌പെന്‍സ് ത്രില്ലര്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് സൂചന ടീസര്‍ നല്‍കുന്നു.എസ് ഹരിഹരന്റെ ജീവിതത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ഒറ്റ' ഒരുക്കിയിരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ് ഹരിഹരന്‍ തന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി 'റണ്‍വേ ചില്‍ഡ്രന്‍' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
 
ആദില്‍ ഹുസൈന്‍, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, ജയപ്രകാശ് ജയകൃഷ്ണന്‍, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാര്‍, മംമ്ത മോഹന്‍ദാസ്, ജലജ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
വൈരമുത്തു, റഫീക്ക് അഹമ്മദ് ചേര്‍ന്ന് ഗാനങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രന്‍ ആണ് സംഗീതം. എം. ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയവരാണ് ?ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

Shashi Tharoor: തരൂരിനെ കോണ്‍ഗ്രസിനു മടുത്തോ? പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരമില്ല

'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, ആത്മവിശ്വാസം ചോര്‍ത്തുന്ന വാക്കുകള്‍'; രവിയെ തള്ളാന്‍ കോണ്‍ഗ്രസ്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments