Webdunia - Bharat's app for daily news and videos

Install App

യേശുദാസിന് പത്മവിഭൂഷന്‍ ലഭിച്ചത് കേരളത്തിന്റെ ശുപാര്‍ശയിലല്ല; മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളെയും തുണച്ചത് ഈ സംസ്ഥാനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഫെബ്രുവരി 2024 (16:58 IST)
മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്മശ്രീ ലഭിച്ചതും യേശുദാസിന് പത്മവിഭൂഷന്‍ ലഭിച്ചതും തമിഴ്‌നാടിന്റെ ശുപാര്‍ശയിലാണ്. 1998ലാണ് മുമ്മൂട്ടിക്ക് പത്മശ്രീ ലഭിക്കുന്നത്. മോഹന്‍ലാലിന് 2001ലാണ് പത്മശ്രീ ലഭിച്ചത്. യേശുദാസിന് 1975ല്‍ തന്നെ പത്മശ്രീ ലഭിച്ചു. എന്നാല്‍ 27 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു പത്മവിഭൂഷന്‍ ലഭിക്കാന്‍. ഇതിനുകാരണമായതും തമിഴ്‌നാടാണ്. ശുപാര്‍ശ ചെയ്യുന്ന സംസ്ഥാനങ്ങലുടെ ലിസ്റ്റിലാണ് അവാര്‍ഡ് ലഭിച്ചവര്‍ സ്ഥാനം പിടിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പരിഗണിക്കാതെ പുരസക്കാരം നിശ്ചയിച്ചു തുടങ്ങിയ ശേഷമാണ് മോഹന്‍ലാലിനും (2019) കെഎസ് ചിത്രയ്ക്കും (2021) പത്മവിഭൂഷണ്‍ ലഭിച്ചത്.
 
2003ല്‍ സുകുമാരിയും 2005ല്‍ ചിത്രയും 2006 ല്‍ ശോഭനയും 2011 ല്‍ ജയറാമും പത്മശ്രീ നേടിയത് തമിഴ്‌നാടിന്റ ശുപാര്‍ശയിലാണ്. എന്നാല്‍ 1998ല്‍ തന്നെ പത്മശ്രീ നേടിയ മമ്മൂട്ടി ഇപ്പോഴും അതേ അവാര്‍ഡിലാണ് അറിയപ്പെടുന്നത്. മമ്മൂട്ടിയോട് കാണിക്കുന്നത് അവഗണനയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നുവെങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments