ഒളിവില്‍ ആണെങ്കിലും നിങ്ങളെ മറക്കാന്‍ പറ്റുമോ ! ആദ്യമായി സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് ആശംസകളുമായി സൈജു കുറുപ്പ്

Webdunia
വ്യാഴം, 1 ജൂണ്‍ 2023 (10:59 IST)
നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' ഒരുങ്ങുന്നു. സൈജു കുറുപ്പ് നായകനായി എത്തുന്ന സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ഒളിവില്‍ ആണെങ്കിലും ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന കുരുന്നുകള്‍ക്ക് ആശംസകള്‍ നേരാന്‍ പാപ്പച്ചന്‍ മറന്നില്ല.
 
നാട്ടില്‍ പ്രിയപ്പെട്ടവനായ പാപ്പച്ചന്‍ ആളൊരു ലോറി ഡ്രൈവര്‍ ആണ്. കുടുംബത്തോടൊപ്പം മര്യാദയായി ജീവിക്കുന്ന ഒരാള്‍. എല്ലാ കാര്യത്തിലും മുന്നിലുണ്ടാകും പാപ്പച്ചന്‍. അങ്ങനെയുള്ള ഒരാളുടെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാന്‍ പോന്നതാണ് നാട്ടിലെ വലിയ പ്രശ്‌നമായി അത് മാറുകയും അതിന് പിന്നിലെ രഹസ്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
 
വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍ ,ജോളി ചിറയത്ത്, ശരണ്‍ രാജ് ഷിജു മാടക്കര, വീണാ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഹരി നാരായണന്‍, സിന്റെ സണ്ണി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. നിതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിനോദ് പട്ടണക്കാട് കലാസംവിധാനം . കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് മനോജ്, കിരണ്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments